51 കാരിയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയത് സ്വത്തില്‍ കണ്ണുവെച്ച്, ശാഖയില്‍ നിന്ന് 10 ലക്ഷം സ്വന്തമാക്കി

തിരുവനന്തപുരം: തലസ്ഥാനത്തെ തന്നെ ഞൈട്ടിച്ച കാരക്കോണം കൊലപാതകം ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. 51 കാരിയായ ശാഖയെ 26 വയസ്സ് മാത്രം പ്രായമുള്ള അരുണ്‍ വിവാഹം ചെയ്തത് ശാഖയുടെ സ്വത്തുക്കളില്‍ കണ്ണുവെച്ചായിരുന്നു. 2 മാസം മുന്‍പ് മാത്രം വിവാഹിതരായ അവര്‍ വീട്ടില്‍ എന്നും വഴക്കായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശാഖയും 26കാരനായ താനും തമ്മിലുണ്ടായിരുന്ന പ്രായവ്യത്യാസം അരുണിന് അപമാനമായി തോന്നിയിരുന്നുവെന്നും ഇതുകാരണം ശാഖയോട് അരുണ്‍ തനിക്ക് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നതായും വിജയകുമാര്‍ വ്യക്തമാക്കുന്നു.എന്നാല്‍ ശാഖ ഇതിനു തയ്യാറായിരുന്നില്ല എന്നാണു വിജയകുമാര്‍ പറയുന്നത്.

രണ്ട് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. രണ്ട് മാസം മുന്‍പ് വിവാഹദിവസം നടന്ന റിസപ്ഷനിടെ അരുണ്‍ ഇറങ്ങിപ്പോയെന്നും കാറുമായി കറങ്ങിനടക്കുകയായിരുന്നുവെന്നും സമീപവാസി വെളിപ്പെടുത്തി. വിവാഹം ദിനത്തില്‍ തന്നെ ഇയാള്‍ ഭാര്യയുമായി വഴക്കടിച്ചിരുന്നെന്നാണ് ലഭിക്കുന്ന സൂചന. സമ്പന്നയായ ശാഖ ഏകദേശം പത്ത് ലക്ഷത്തോളം രൂപ അരുണിന് നല്‍കിയതായും ഇവര്‍ പറഞ്ഞു.മരങ്ങള്‍ മുറിച്ചുവിറ്റതിലൂടെ ലഭിച്ച 10 ലക്ഷം രൂപ ശാഖ അരുണിന് നല്‍കിയിരുന്നു. കാറും വാങ്ങിച്ചുനല്‍കി. ശാഖയുടെ സമ്പത്ത് മോഹിച്ചാണ് ഇയാള്‍ വിവാഹം കഴിച്ചതെന്നുമാണ് പുറത്തുവരുന്ന വിവരം. ശാഖ തന്നെയാണ് വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്. വിവാഹ ക്ഷണക്കത്ത് ഇല്ലായിരുന്നില്ലെങ്കിലും എല്ലാവരെയും നേരില്‍ക്കണ്ട് ക്ഷണിച്ചിരുന്നു. വിവാഹദിവസം അരുണിന്റെ കൂടെ ആകെ അഞ്ച് പേര്‍ മാത്രമാണുണ്ടായിരുന്നത്. വീട്ടുകാരോ ബന്ധുക്കളോ ഉണ്ടായിരുന്നില്ല.

Loading...