റിയാലിറ്റി ഷോയില്‍ ജഡ്ജായെത്താന്‍ ഒരു എപ്പിസോഡിന് കരീന വാങ്ങുന്നത് മൂന്നു കോടി, കാരണം ഇത്

Loading...

ഒരു കാലത്ത് സിനിമകളില്‍ കത്തി നിന്ന നടിയായിരുന്നു കരീന കപൂര്‍. എന്നാല്‍ കരീന ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമല്ല. മിനിസ്‌ക്രീനിലേക്ക് ചേക്കേറിയ നടി ഇപ്പോള്‍ ടിവി റിയാലിറ്റി ഷോ ആയ ഡാന്‍സ് ഇന്ത്യ ഡാന്‍സില്‍ ജഡ്ജാണ്. പരിപാടിയുടെ പ്രതിഫലമായി താരം വാങ്ങുന്ന പ്രതിഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്.

പരിപാടിയുടെ ഓരോ എപ്പിസോഡിനും നടി മൂന്നു കോടി രൂപയാണ് പ്രതിഫലം
കൈപ്പറ്റുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് പുറത്തുവിട്ടത്. അതേസമയം ഇത്രയും വലിയ തുക കരീന മാത്രമെ വാങ്ങുന്നുള്ളു എന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Loading...

എന്നാല്‍ കഠിനമായ അധ്വാനമാണ് ടിവിയില്‍ ജോലി ചെയ്യുമ്‌ബോഴെന്നും, ഒരു ആണ്‍ ജഡ്ജിന് അത്ര പ്രതിഫലം വാങ്ങാമെങ്കില്‍ സ്ത്രീകള്‍ക്കുമാവാമെന്നും നടി പറഞ്ഞു. സിനിമയില്‍ മുഖ്യധാരയിലുണ്ടായിരുന്ന എന്നെപ്പോലൊരു നടി കരിയറില്‍ ഇപ്പോള്‍ എത്തിനില്‍ക്കുന്നത് മിനിസ്‌ക്രീനിലാണ്. തീര്‍ച്ചയായും ഞാനര്‍ഹിക്കുന്ന തുക തന്നെയാണ് എനിക്ക് ലഭിക്കുന്നതെന്നും.’ നടി പറഞ്ഞു.

ഡാന്‍സ് ഇന്ത്യ ഡാന്‍സിനു മുമ്ബും കരീനയ്ക്ക് ടിവി പരിപാടികളിലേക്ക് ക്ഷണം ലഭിച്ചിരുന്നു. ’12 മുതല്‍ 14 മണിക്കൂര്‍ വരെ ജോലി ചെയ്യണം. തൈമൂര്‍ ജനിച്ചതിനു ശേഷം ഞാന്‍ എട്ടു മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്തിട്ടില്ല. ഉദ്യോഗസ്ഥ എന്നതിലുപരി ഒരു അമ്മയുമായതിനാല്‍ എനിക്ക് അവനോടൊപ്പം വീട്ടില്‍ സമയം ചെലവഴിക്കേണ്ടതായിട്ടുണ്ട്. തൈമുര്‍ അത്താഴം കഴിക്കും മുമ്ബ് എനിക്ക് വീടെത്തണം. ആ സമയം എനിക്കും അവനും മാത്രമുള്ളതാണ്. അതു മാത്രമായിരുന്നു ഈ ഷോയുടെ ഷൂട്ടിനു പോകുമ്‌ബോള്‍ ബുദ്ധിമുട്ടുണ്ടാക്കിയ കാര്യം. എന്നാലും പരമാവധി സമയം കണ്ടെത്താറുണ്ട്.’-കരീന പറയുന്നു.

ഒരുപിടി ചിത്രങ്ങളിലും കരീനയുടേതായി പുറത്തിറങ്ങാനുണ്ട്. അക്ഷയ് കുമാറിനൊപ്പം അഭിനയിക്കുന്ന ഗുഡ് ന്യൂസ്, ഇര്‍ഫാന്‍ ഖാന്റെ അംഗ്രേസിമീഡിയം, കരണ്‍ ജോഹറിന്റെ തക്ത് എന്നിവയിലാണ് കരീന എത്തുക.