ഒളിഞ്ഞുനോക്കിയൊരു മാനത്തിൻ കഷണവും

അരളി മരത്തിൻ അറ്റവും ജനൽ പാളി പഴുതിലൂടെ………

Loading...

ചവിട്ടിയരച്ചു  മേനിയും മാനവും

മുഖമറിയാത്ത ഏതോ ചിലർ

അടഞ്ഞ വാതിലുകളും ഇരുളടഞ്ഞ  ഭിത്തികളും മൂക സാക്ഷികൾ

നിലത്തു ചിതറിക്കിടക്കും നോട്ടു കെട്ടുകൾ

എന്റെ വിയര്പ്പിന്റെ വിലയോ

മുഖമുള്ള ഒരുത്തൻ   വാരിക്കൂട്ടി

ഒരു ജന്മം പങ്കു വക്കുമെന്നവൻ   അന്ന്   മൊഴിഞ്ഞു

ഒരായിരം ജന്മങ്ങല്കായി എന്നെ എറിഞ്ഞു കൊടുത്തു

എല്ലിൻ കഷണങ്ങള്കായി കടി പിടി കൂടുന്ന തെരുവ് നായകൾ

കേട്ടില്ലയോ എന്റെ ദീന രോദനം

ആരാന്റെ തിരക്കഥയിൽ പൊലിഞ്ഞു പോയൊരു ജീവിതവുമായി

ഉഴറുന്നു ഞാനൊരു നിലാ പക്ഷിയായി

മുനിഞ്ഞുകത്തുന്നൊരു കരിന്തിരിയായി……!!!!!!!!