കരിപ്പൂരിൽ യാത്രക്കാരെ കൊള്ളയടിച്ചും മർദിച്ചും കവർച്ച സംഘങ്ങൾ വിലസുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാരെ തട്ടിക്കൊണ്ടുപോയി അവരില്‍ നിന്നും സ്വര്‍ണവും പണവും തട്ടാനുള്ള ശ്രമങ്ങളും നടക്കുന്നു. കഴിഞ്ഞ മാസം സമാനമായ രണ്ടു സംഭവങ്ങള്‍ കൂടി നടന്നിരുന്നു. ഇത് മൂന്നാമത്തെ തട്ടിക്കൊണ്ടുപോകലാണ്. ഇവിടെ വിമാനം ഇറങ്ങുന്ന യാത്രക്കാര്‍ ഇപ്പോള്‍ ഭീതിയുടെ കരി നിഴലിലാണ്. ഏറ്റവും ഒടുവില്‍ ഇങ്ങനെ തട്ടികൊണ്ടുപോയ രണ്ടുപേരും കാസര്‍കോട് സ്വദേശികളാണ്. ഇവരെ വളരെ ക്രൂരമായി മൃ മര്‍ദ്ദിച്ച ശേഷം വസ്ത്രങ്ങളഴിച്ച് ദേഹ പരിശോധന നടത്തിയാതായി പറയുന്നു. . കയ്യിലുണ്ടായിരുന്ന പണവും സ്വര്‍ണ്ണവും കവര്‍ച്ചക്കാര്‍ തട്ടിയെടുത്തു. തിയുണ്ട്മൃഗീയമായി മര്‍ദ്ദിച്ച ശേഷം വസ്ത്രങ്ങളഴിച്ച് ദേഹ പരിശോധന നടത്തി. കയ്യിലുണ്ടായിരുന്ന പണവും സ്വര്‍ണ്ണവും കൊള്ളയടിച്ചെന്നും പരാതിയുണ്ട്.കാസര്‍കോഡ് ഉദുമ സ്വദേശികളായ സന്തോഷും അബ്ദുല്‍ സഥരുമാണ് ഇങ്ങനെ കവര്‍ച്ചക്ക് ഇരയായത്.

സന്തോഷും സത്താറും എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന. . വിമാനത്താവളത്തില്‍ നിന്ന് ഓട്ടോ പിടിച്ച് കോഴിക്കോട്ടേക്കു യാത്ര തുടര്‍ന്ന ഇവരുടെ പിന്നാലെ തുടക്കം മുതലേ ഒരു കാര്‍ പിന്തുടര്ന്നുണ്ടായിരുന്നു. . കാറില്‍ വന്ന കൊള്ളസംഘം തങ്ങള്‍ കസ്റ്റംസ് ഉദയ്ടോഗസ്ഥരാണെന്നു പരിചയപെടുത്തി. കസ്റ്റംസാണെന്ന് പറഞ്ഞ് ഇവരെ തടഞ്ഞു നിര്‍ത്തി ഇവരില്‍ നിന്നും പാസ് പോര്‍ട്ട് വാങ്ങി കയ്യില്‍ വെച്ചു പിന്നീട് കാറില്‍ കയറ്റി കടപ്പുറത്തേക്ക് കൊണ്ടുപോയ. ഇവരെ അവിടെ വെച്ച് അതിക്രൂരമായി മര്‍ദ്ദിചു. . വസ്ത്രം ഉള്‍പ്പെടെ അഴിച്ചാണ് പരിശോധന നടത്തിയതെന്നും സന്തോഷും സത്താറും പോലീസിനോട് പറഞ്ഞു. കൊണ്ടുവന്ന സ്വര്‍ണം ആവശ്യപ്പെട്ടാണ് ഇവരെ മര്‍ദിച്ചത് രണ്ടുപേരുടെയും കൂടെ കയ്യില്‍ നിന്ന് 33000 രൂപയും മൂന്നരപവനോളം വരുന്ന സ്വര്‍ണവും കവര്‍ച്ചക്കാര്‍ കൈക്കലാക്കി.

Loading...

കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങുന്ന യാത്രക്കാര്‍ക്ക് ഇപ്പോള്‍ ഭയമാണ് ഇത് പോലെ തന്നെ സാമ്യമുള്ള മറ്റൊരു സംഭവം നേരത്തെ ഉണ്ടായിരുന്നു.ഷാര്‍ജയില്‍ നിന്ന് പുലര്‍ച്ചെ കരിപ്പൂരില്‍ വിമാനമിറങ്ങിയ യാത്രക്കാരനാണ്ഇതിനു മുമ്പ് കൊള്ളസംഘത്തിന്റെ ക്രൂരതക്ക് ഇരയായത്. കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ ക്രൂയിസര്‍ ജീപ്പിലും ബൈക്കിലുമായി കവര്‍ച്ചാ സംഘം പിന്തുടര്‍ന്നെത്തുകയായിരുന്നു. കൊണ്ടോട്ടിക്കടുത്ത് വച്ച് വാഹനം തടഞ്ഞിട്ടു. മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് വാഹനത്തില്‍ കയറ്റി കണ്ണുമൂടിക്കെട്ടി. ഒഴിഞ്ഞ സ്ഥലത്തു കൊണ്ടുപോയി സ്വര്‍ണമെവിടെ എന്ന് ചോദിച്ചു മര്‍ഥിച്ചിരുന്നു. ഈ സംഭവുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി സ്വദേശി റഷീദിനെ പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് സംഘത്തെ കുറിച്ചുള്ള കൂടതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമീപകാലത്തായി ആവര്‍ത്തിക്കപ്പെടുന്ന ഇത്തരം കുറ്റകൃത്യങ്ങള്‍ പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളെ പിടി കൂടാനായി പോലീസ് തീവ്രശ്രമത്തിലാണ്.അന്യനാട്ടില്‍ കിടന്നു ചോര നീരാക്കി ഉണ്ടാക്കുന്ന സമ്പാാദ്യം ജന്മനാട്ടില്‍ വെച്ച് കള്ളന്മാരുടെ മര്‍ദ്ദനത്തിനുമിറായി നഷ്ടപ്പെടുക എന്ന് പറയുന്നത്, ഒരിക്കലും ആര്‍ക്കും സഹിക്കാനാകില്ല. യാത്രക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നാളാകാനുള്ള ബാധ്യത നമ്മുടെ പോലീസിനുണ്ട്.