കരിപ്പൂരിൽ അപകടമുണ്ടാക്കിയത് കനത്ത മഴയിൽ റൺവേ കാണാൻ സാധിക്കാതെ വന്നത്:വിമാനം വീണത് 35 അടി താഴ്ചയിലേക്ക് : വീഡിയോ

കോഴിക്കോട് : കരിപ്പൂർ അപകടത്തിന് കാരണമായത് കനത്ത മഴയിൽ റൺവേ കാണാൻ സാധിക്കാതെ വിമാനം പുറത്തേയ്ക്ക് പോയതെന്ന് പ്രാഥമിക വിവരം. 35 അടി താഴ്ചയിലേക്കാണു വിമാനം വീണത്. ഇടതുവശത്തേക്ക് തെന്നിമാറിയ ശേഷം താഴ്ചയിലേക്കു പതിക്കുകയായിരുന്നു. വിമാനം ലാൻഡ് ചെയ്ത അതേ വേഗത്തിലാണ് തെന്നിമാറിയത്. അതിനാൽത്തന്നെ അപകടത്തിന്റെ വ്യാപ്തി ശക്തമായി.

കരിപ്പൂർ അന്താരാഷ്ട്ര വിമാന താവളത്തിലെ അപകടം സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷിക്കാൻ ഹോട്ട് ലൈൻ തുറന്നു. ഇന്ന് വൈകീട്ട് എട്ടുമണിയോടെയാണ് കരിപ്പൂരിൽ റൺവേയിൽ നിന്നും വിമാനം തെന്നിമാറി പിളർന്നത്. അപകടത്തിൽപ്പെട്ട എയർ ഇന്ത്യ IX1344 എന്ന വിമാനത്തിൽ യാത്ര ചെയ്തവരുടെ ബന്ധുക്കൾക്ക് വിവരം അറിയാൻ 0495 2376901 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് കോഴിക്കോട് കളക്ടർ അറിയിച്ചു.

Loading...

അതേസമയം വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് കനത്ത മഴയായിരുന്നതിനാൽ റൺവേ കാണാതിരുന്നതാകും അപകടമുണ്ടാക്കിയത്. വിമാനം റൺവേയ്ക്ക് പുറത്തേയ്ക്ക് വീണു രണ്ടായി പിളർന്നിട്ടുണ്ട്. വിമാനത്താവളത്തിനുള്ളിൽ അപകട സമയത്ത് ഉണ്ടായിരുന്നവർ നൽകുന്ന വിവരം അനുസരിച്ച് വിമാനത്തിലെ നിരവധി യാത്രക്കാർക്ക് ഗുരുതരമായ പരുക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കാമെന്നും ഇവർ പറയുന്നു.  ആംബുലൻസുകളിൽ മതിയാകാതെ എയർപോർട്ട് ടാക്സികളും സ്വകാര്യ വാഹനങ്ങളുമാണ് ആളുകളെ ആശുപത്രിയിലെത്തിക്കാൻ രംഗത്തിറങ്ങിയത്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്.

 

ടേബിൾ ടോപ്പ് വിമാനത്താവളം ദുരന്തമായി, കേരളത്തിലെ ഏറ്റവും വൻ വിമാന ദുരന്തം, മഴയിൽ റൺവേ കാണാൻ ആയില്ലhttps://thekarmanews.com/karipoor-flight-accident/

Opublikowany przez Anisha Raja Piątek, 7 sierpnia 2020