വിദേശത്ത് നിന്നു വന്നവരാണ്: ആരിലൊക്കെ വൈറസ് ബാധ ഉണ്ടെന്നോ ഇല്ലെന്നോ അറിയില്ല: 14ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞേ അവർക്ക് ഉറ്റവരേയും ഉടയവരും കാണാൻ സാധിക്കു: ആ പ്രവാസികളെയാണ് കൊറോണ പ്രോട്ടോകോൾ ലംഘിച്ച് ഒരു നാട് വാരിയെടുത്ത് ഓടിയത്

കോഴിക്കോട്: കരിപ്പൂർ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാനായി രക്ഷാപ്രവർത്തനത്തിനായി ഇറങ്ങിയത് നാട്ടുകാരാണ്. വിദേശത്ത് നിന്നു വന്നവരാണ്. ആരിലൊക്കെയാണ് വൈറസ് ബാധ ഉള്ളതെന്നോ ഇല്ലാതതെന്നോ അറിയില്ല. 14ദിവസത്തെ ക്വാറന്റീൻ കഴിഞ്ഞേ അവർക്ക് ഉറ്റവരേയും ഉടയവരും കാണാൻ സാധിക്കു. ആ അവരെയാണ് ഇന്ന് കൊറോണ പ്രോട്ടോകോൾ ലംഘിച്ച് ഒരു നാട് വാരിയെടുത്ത് ഓടുന്നത്. രക്ഷാപ്രവർത്തനത്തിൽ എടുത്തുപറയേണ്ട സാന്നിധ്യമായിരുന്നു നാട്ടുകാർ. വിമാനത്താവളത്തിനുള്ളിൽ കയറി നാട്ടുകാർ ആദ്യ ഘട്ടം മുതൽ നടത്തിയത് സജീവ ഇടപെടലുകളാണ്. ആംബുലൻസുകൾക്ക് കാത്തുനിൽക്കാതെ കിട്ടിയ വാഹനങ്ങളിലെല്ലാം പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ജനം മുന്നിട്ടിറങ്ങി.

കൊണ്ടോട്ടിയും വിമാനത്താവളവുമടങ്ങുന്ന പ്രദേശം കണ്ടെയിൻമെന്റ് സോണിലാണ്. രാത്രിയും മഴയും ഒന്നും വകവയ്ക്കാതെയാണ് വലിയൊരു ശബ്ദം കേട്ടപ്പോൾ അവർ ഓടിയെത്തിയത്. വന്ദേഭാരത് മിഷന്റെ ഭാഗമായി വന്ന ആളുകളാണ്. പലർക്കും രോഗബാധ ഉണ്ടായിരുന്നിരിക്കണം. അതൊന്നും അവർ കണക്കിലെടുത്തില്ല. അവർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും കുഞ്ഞുങ്ങളെ മാതാപിതാക്കളെ ഏൽപ്പിക്കാനും അവർ മുൻപന്തിയിൽ നിന്നു. പ്രളയകാലത്തെ ചേർത്തുപിടിക്കലുകൾ പോലെ കർമരംഗത്തേക്കിറങ്ങിയ ഒരുകൂട്ടം ആളുകളാണ് വലിയൊരു ദുരന്തം ആകുമായിരുന്ന കരിപ്പൂർ വിമാന ദുരന്തത്തിന്റെ ആഘോതം തടഞ്ഞു നിർത്തിയത്.

Loading...

കൊവിഡാണ്. കൊണ്ടോട്ടിയും വിമാനത്താവളവുമടങ്ങുന്ന പ്രദേശം കണ്ടെയിന്മെൻ്റ് സോണിലാണ്. രാത്രിയാണ്. ഇരുട്ടാണ്. മഴയാണ്. എന്നിട്ടും വലിയൊരു ശബ്ദം കേട്ടപ്പോൾ, മതിൽ തകർന്ന് വിമാനം കിടക്കുന്നത് കണ്ടപ്പോൾ, നിസ്സഹായതയോടെയുള്ള നിലവിളികൾ കേട്ടപ്പോൾ അതൊക്കെ മറന്ന് അവർ ഓടിയെത്തി. വന്ദേഭാരത് മിഷൻ്റെ ഭാഗമായി വന്ന ആളുകളാണ്. പലർക്കും രോഗബാധ ഉണ്ടായിരുന്നിരിക്കണം. അതൊന്നും അവർ കണക്കിലെടുത്തില്ല. അവർ ഓടിയെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാനും കുഞ്ഞുങ്ങളെ മാതാപിതാക്കളെ ഏല്പിക്കാനും അവർ ശ്രദ്ധിച്ചു. പരുക്കേറ്റവരെ മറ്റൊന്നും ശ്രദ്ധിക്കാതെ കോരിയെടുത്ത് ഓടിയ ആ ജനത തന്നെയാണ് കേരളത്തിൻ്റെ കരുത്ത്