കോഴിക്കോട്: കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇരക്കില്ലെന്ന് എയർപോർട്ട് അതോറിറ്റി. റൺ വേക്ക് 300 മീറ്റർ കൂടി നീളം വേണമെന്ന് നിലപാടിൽ ഉറച്ചു നില്ക്കുകയാണ് അധികൃതർ. എന്നാൽ മുമ്പ് വലിയ വിമാനങ്ങൾ സുഗമമായി സർവീസ് നടത്തിയത് എയർപോർട്ട് അതോറിറ്റി മറക്കുകയാണ്. മലബാർ മേഖലയിലേ 10 ലക്ഷത്തോളം പ്രവാസികളുടെ യാത്രാ ക്ലേശത്തിന് വീണ്ടും എയർപോർട്ട് അതോറിറ്റിയുടെ നിലപാടുകൾ കാരണമാകുന്നു. തര്‍ക്കം പരിഹരിക്കാനായി കേന്ദ്ര വ്യോമയാനമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ദില്ലിയില്‍ ചേരും.മംഗലാപുരം വിമാനദുരന്തത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് എയര്‍പേര്‍ട്ട് അതോറിറ്റി നിലപാട് വിശദീകരിക്കുന്നത്. വലിയ വിമാനങ്ങളായ കോഡ് ഇ വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കുന്നതിന് റണ്‍വേയുടെ വീതി 300 മീറ്റര്‍ വേണം. ഒപ്പം റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയാ 240ഗുണം 90 മീറ്റര്‍ വേണം. അതായത് തേര്‍ഡ് ലെയര്‍ പൂര്‍ത്തിയായതോടെ വലിയ വിമാനങ്ങള്‍ ഇറക്കാമെന്ന മുന്‍ നിലപാടില്‍ നിന്ന് എയര്‍പോര്‍ട്ട് അതോറിറ്റി പിന്നാക്കം പോയെന്ന് ചുരുക്കം.
കരിപ്പൂരടക്കം അപകട സാധ്യതയുള്ള വിമാനത്താവളങ്ങളിലെ റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ 240 ഗുണം 90 മീറ്ററായിരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. അതുവരെ റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ എന്നത് 90 ഗുണം 90 മീറ്ററായിരുന്നു. ഇത് കൂടി പരിഗണിച്ചായിരുന്നു വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്ന് സര്‍വീസ് നടത്തുന്നത് വിലക്കിയതെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കത്തില്‍ പറയുന്നത്.