കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; ഒന്നേമുക്കാൽ കോടിയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ ഒന്നേമുക്കാൽ കോടിയുടെ സ്വർണം പിടികൂടി.3. 9 കിലോ സ്വർണമാണ് പിടികൂടിയത്. ട്രോളി ബാഗിന്റെ പിടിയുടെ രൂപത്തിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരായ മലപ്പുറം പാണ്ടിക്കാട് സ്വദേശി ഷരീഫ്, തവനൂർ സ്വദേശി ഷിഹാബ് എന്നിവർ പിടിയിലായി. കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണർ ടി എ കിരണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.