കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പുറമെ മറ്റൊരു യാത്രക്കാരന് കൂടി കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മരണപ്പെട്ട 18 പേരില്‍ ഒരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അപകടത്തില്‍പ്പെട്ട ഈ വിമാനത്തിലെ 117 പേര് നിലവില്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയാണ്. ഇതില്‍ 17 പേരുടെ നില ഇപ്പോള്‍ ഗുരുതരമായി തുടരുകയാണ്.
അതില്‍ തന്നെ മൂന്ന് പേരുടെ നില അതീവഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഈ മൂന്ന് ജീവനുകളും ഇപ്പോള്‍ നിലനിര്‍ത്തുന്നത്. അതേസമയം ചികിത്സയില്‍ ഇരുപതിലേറെ കുട്ടികളുമുണ്ട്. അതേസമയം വിമാനം അപകടത്തില്‍ പെടാനുള്ള കാരണം ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പൈലറ്റുമാര്‍ രണ്ടു പേരും അപകടത്തില്‍ മരണപ്പെട്ടതിനാല്‍ ബ്ലാക്ക് ബോക്സും കോക്ക് പിറ്റ് റെക്കോഡറും പരിശോധിച്ചു അപകടകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.