കരിപ്പൂരിൽ വിമാനദുരന്തത്തിൽ മരിച്ച ജാനകിയുടെ മരണം: സദാചാരപുഴുക്കൾ അരിച്ച് തുരന്ന ജീവിതം; ജീവിച്ച ഒരു ദിവസം പോലും ഇതുപോലെ ഒരു കസേരയിൽ ഇരുന്ന് പടം പിടിക്കാൻ യോഗം ഇവർക്കുണ്ടായിരുന്നില്ല: കണ്ണ് നനയിപ്പിക്കുന്ന കുറിപ്പ്

കേരളം ഞെട്ടിയ മറ്റൊരു വിമാനദുരന്തത്തിനാണ് ഇന്നലെ സാക്ഷ്യം വഹിച്ചത്. പൈലറ്റും സഹപൈലറ്റും അടക്കം 18 പേരാണ് മരിച്ചത്. മരിച്ചവരിലൊരാളായ ജാനകി എന്ന സ്ത്രീയുടെ അതിജീവന കഥ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ശരണ്യ രാജ് എന്നയാൾ. ഗൾഫിൽ വീട്ടുജോലിയെടുക്ക് പോയ ജാനകി ശമ്പളമില്ലാത്തതിനെത്തുടർന്നാണ് നാട്ടിലേക്ക് വിമാനം കയറിയത്. ഗൾഫിൽ വീട്ടുജോലിയെടുക്കാൻ പോയ സ്ഥലത്ത് നിന്നെടുത്ത ഫോട്ടോയായിരിക്കും ഇതെന്നും ശരണ്യ പറയുന്നു.

ശരണ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്:

Loading...

മരണപ്പെട്ട ആരെയെങ്കിലും കുറിച്ച് ഒരു വാക്ക് ഇന്നേവരെ എഴുതിയിട്ടിട്ടില്ല. ആർക്കും ആദരാഞ്ജലിയർപ്പിച്ച് ഫോട്ടോയിടാറില്ല. വിഷമിപ്പിക്കുന്ന ഒരു വാർത്തയും പങ്കുവെയ്ക്കാറില്ല.
ക്ഷമിക്കുക.
കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച പത്തൊൻപത് പേരിൽ ആരുണ്ടാവരുതെന്ന് പ്രാർത്ഥിച്ചോ. ആ വാർത്ത കേട്ട് കൊണ്ട് കൊണ്ടുതന്നെയാണ് ഇന്ന് കണ്ണ് തുറന്നത്.

എനിക്കുറപ്പുണ്ട് , ഗൾഫിൽ വീട്ടുജോലിയെടുക്കാൻ പോയ സ്ഥലത്ത് നിന്നെടുത്ത ഫോട്ടോയായിരിക്കും ഇതെന്ന്. ജീവിച്ച ഒരു ദിവസം പോലും ഇതുപോലെ ഒരു കസേരയിൽ ഇരുന്ന് പടം പിടിക്കാൻ യോഗം ഇവർക്കുണ്ടായിരുന്നില്ല. രാവിലെ ആറേമുക്കാലിനുള്ള ബസിൽ ഞാൻ ട്യൂഷന് പോയ്ക്കോണ്ടിരുന്ന കാലത്ത്,ഓടിയലച്ച് അതേ ബസിൽ കയറാൻ വരാറുണ്ടായിരുന്നു. റോഡ് പണിക്ക് പോയിരുന്നതാണ്. ഒരുപാട് കഥകൾ, ഒരുപാട് കണ്ണുനീര് ഞങ്ങൾ നാട്ടുകാർ കണ്ടിരുന്നതാണ്. ഒരു നാടിന്റെ മുഴുവൻ സദാചാരപുഴുക്കളും അരിച്ച് തുരന്ന് കളഞ്ഞ ജീവിതമായിരുന്നു.. എപ്പോൾ കണ്ടാലും കണ്ണിൽ നനവായിരുന്നു. മക്കളും മരുമക്കളും പേരക്കുട്ടികളുമൊക്കെ ഉണ്ടായികഴിഞ്ഞ്, ഗൾഫിൾ വീട്ടുവേലയ്ക്ക് പോയതാണ്. ശമ്പളമില്ലാതെ നാട്ടിലേക്ക് കയറ്റിയയച്ചതായിരുന്നു. എന്തൊരു ജീവിതമായിരുന്നിത്.

 

മരണപ്പെട്ട ആരെയെങ്കിലും കുറിച്ച് ഒരു വാക്ക് ഇന്നേവരെ എഴുതിയിട്ടിട്ടില്ല.. ആര്‍ക്കും ആദരാഞ്ജലിയര്‍പ്പിച്ച്…

Opublikowany przez Saranyę Raj Piątek, 7 sierpnia 2020