കരിപ്പൂർ വിമാനപകടം: മനോരമ വ്യാജ വീഡിയോ പ്രചരിപ്പിച്ചു എന്ന് ആരോപണം: കൃത്രിമ ദൃശ്യങ്ങള്‍ പൊളിച്ചടുക്കിയത് ആള്‍ട്ട് ന്യൂസ്

 

മനോരമ കരിപ്പൂർ വിമാനപകടം സംബന്ധിച്ച് വ്യാജ വീഡിയോ പ്രചരിപ്പിച്ചു എന്ന ആരോപണം ശക്തമാകുന്നു. ദേശീയ തലത്തിൽ വ്യാജ വാർത്തകൾ കണ്ടെത്തി അതിന്റെ വസ്തുത കണ്ടെത്തുന്ന വെബ് സൈറ്റായ ആൾട്ട്‌ന്യൂസാണ് ഈ വ്യാജ വീഡിയോ മലയാള മാധ്യമങ്ങൾ പുറത്തുവിട്ടത് എന്നപേരിൽ പ്രസിദ്ധികരിച്ചത്.

Loading...

ഓഗ്‌സറ്റ് ഏഴിനാണ് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 1344 തകര്‍ന്നുവീണത്. അപകടത്തില്‍ പതിനെട്ട് പേര്‍ മരിക്കുകയും 150 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മലയാളം ചാനല്‍ മനോരമ ന്യൂസ് ഓഗസ്റ്റ് 10 ബുള്ളറ്റിന്‍ സമയത്ത്, കോക്ക് പിറ്റ് കാണിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ സംപ്രേഷണം ചെയ്തു. പ്രസക്തമായ ഭാഗം 15:13 മിനിറ്റ് മുതല്‍ കാണാന്‍ കഴിയും. ആള്‍ട്ട് ന്യൂസ് വ്യക്തമാക്കി. മനോരമയുടെ ദൃശ്യവും ആള്‍ട്ട് ന്യൂസ് പങ്കുവെച്ചിട്ടുണ്ട്.

എന്നാല്‍ ചാനലിൽ സംപ്രേക്ഷണം ചെയ്ത വസ്തുത ഇതല്ലെന്ന് ചൂണ്ടിക്കാട്ടിയ ആള്‍ട്ട് ന്യൂസ് ദൃശ്യത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം വ്യക്തമാക്കുന്നുണ്ട്. അക്കാദമിക് ലൈസന്‍സ് എന്നൊരു വാക്ക് വീഡിയോയുടെ മുകളില്‍ നല്‍കിയിട്ടുണ്ട്. ഇത് ഒരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് വീഡിയോ സൃഷ്ടിച്ചതെന്ന് സൂചിപ്പിക്കുന്നു. അക്കാദമിക് ലൈസന്‍സുകള്‍ സാധാരണയായി വിദ്യാര്‍ത്ഥികള്‍ക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കോ ആണ് നല്‍കുന്നത്. എല്ലാക്കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ആള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മനോരമ നല്‍കിയ വാര്‍ത്ത തെറ്റെന്നും വീഡിയോ വ്യാജമെന്നും മണിക്കൂറുകള്‍ക്കകം വ്യക്തമായിരുന്നു.