കരിപ്പൂരിൽ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തി; ക്വാറന്‍റീനിൽ കഴിയുന്നവരുടെ വീട്ടിലെത്തി സല്യൂട്ട് ചെയ്ത് കേരള പൊലീസ്

കോഴിക്കോട്: കേരളത്തിന് മറക്കാനാവാത്ത ദുരന്തമാണ് വെള്ളിയാഴ്ച കരിപ്പൂരിൽ ഉണ്ടായത്. അപകടം നടന്ന ഉടൻ തന്നെ ഓടിയെത്തിയ നാട്ടുകാരാണ് അപകടത്തിന്റെ വ്യാപ്തി കുറച്ചത്. കൊറോണ സാമൂഹിക അകലം പോലും പാലിക്കാതെ വീണുകിടന്നവരെ പൊക്കിയെടുത്ത് രക്ഷിച്ച ഇവരെ എത്ര പ്രശംസിച്ചാലും മതിവരില്ല. അപകടത്തിൽപ്പെട്ട രണ്ട് പേർക്ക് കൊറോണ സ്ഥീരികരിച്ചതോടെ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരോട് ക്വാറന്റൈനിൽ പോകാൻ ആരോ​ഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നു.

ഇപ്പോൾ കരിപ്പൂരിലെ വിമാനാപകടം നടന്നപ്പോൾ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയവരെ സല്യൂട്ട് ചെയ്ത് ആദരിക്കുകയാണ് കേരള പൊലീസ്. ക്വാറൻറീനിൽ കഴിയുന്നവരുടെ വീട്ടിലെത്തിയാണ് ആദര സൂചകമായി സല്യൂട്ട് നൽകിയത്. ഈ ചിത്രങ്ങൾ ഞൊടിയിടയിലാണ് വൈറാലായത്. ഈ ചിത്രങ്ങൾ സിനിമാതാരങ്ങൾ അടക്കം ഒട്ടേറെ പേരാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ‘കരിപ്പൂരിലെ രക്ഷാപ്രവർത്തകരെ കേരളാ പൊലീസ് അവരുടെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ പോയി സല്യൂട്ട് ചെയ്ത് ആദരിക്കുന്നു…Big Salute’ എന്നാണ് സണ്ണി വെയ്ൻ കുറിച്ചത്.

Loading...

കരിപ്പൂരിൽ രക്ഷാപ്രവർത്തനം നടത്തിയവരെ കേരളാ പോലീസ് അവരുടെ ക്വാറൻറ്റൈൻ കേന്ദ്രങ്ങളിൽ പോയി ആദരിക്കുന്നു.. കരിപ്പൂരിലെ രക്ഷാപ്രവർത്തനത്തിൽ എല്ലാം മറന്ന് വ്യാപൃതരായി കൊറന്റൈനിൽ കഴിയുന്ന കാരുണ്ണ്യത്തിന്റെ മണിമുത്തുകളെ കേരള പോലീസ് അവരുടെ അരികിലെത്തി ആദരിക്കുന്നു. എന്നെഴുതിയാണ് പല ഫേസ്ബുക്ക് പേജിലും ചിത്രം പങ്കുവെച്ചിരിക്കുന്നത്.

 

കരിപ്പൂരിലെ രക്ഷാപ്രവർത്തകരെ കേരളാ പോലീസ് അവരുടെ ക്വാറൻറ്റൈൻ കേന്ദ്രങ്ങളിൽ പോയി സല്യൂട്ട് ചെയ്തു ആദരിക്കുന്നു…Big Salute 💞💞💞💞 💞..

Opublikowany przez Sunnego Waynego Niedziela, 9 sierpnia 2020