ഇവര്‍ കേരളത്തേ മാറ്റി മറിച്ചു, കോപ്പിയടിക്കാര്‍ ദീപ ടീച്ചര്‍ മുതല്‍ കുത്തുകേസ് പ്രതി ശിവരഞ്ജിത് വരെ|

കേരളത്തിന്റെ വിദ്യാഭസരീതി ഓരോ ദിവസം ചെല്ലുംതോറും കുത്തഴിഞ്ഞുകൊണ്ടിക്കുകയാണ് എന്നതിന്റെ തെളിവാണ് ഓരോ ദിവസവും നാം കണ്ടുകൊണ്ടിരിക്കുന്നത്. കോപ്പയടി വിരുദന്മാരും ഗുണ്ടകളുമാണ് വിദ്യാഭ്യാസ സമ്പ്രദായം അടക്കി ഭരിക്കുന്നത്. ഇപ്പോളത്തെ ഈ നയങ്ങള്‍ക്കെതിരെ യൂത്തന്മാര്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. കര്‍മ്മന്യൂസിന്റെ ഫ്രീക്കന്‍ എന്ന പരിപാടിയിലൂടെയുള്ള അര്‍ജുന്‍ എന്ന യുവാവിന്റെ പ്രതികരണം വൈറലായിമാറിക്കഴിഞ്ഞു.

യൂണി വേഴ്‌സിറ്റി കോളേജ് പ്രശ്‌നത്തിനെതിരെ പ്രതികരിക്കാന്‍ ഒരു സാംസ്‌ക്കാരിക നേതാക്കളുമെത്തിയില്ല, മറിച്ച് വിദ്യാര്‍ത്ഥികള്‍തന്നെയാണ് പ്രതികരണവുമായെത്തയത് എന്നതാണ് പ്രസക്തമായ കാര്യം. ഉത്തരേന്ത്യയില്‍ നടക്കുന്ന പ്രശ്‌നങ്ങള്‍ക്കെതിരെ ക്യാമ്പെയിനുകളും പ്രസ്ഥാവനകളും നടത്തുന്ന കേരളത്തിലെ നേതാക്കന്മാരുടെ നാവ് ഇറങ്ങിപ്പോയോ എന്നുവരെ നാം സംശയിക്കേണ്ടിയിരിക്കുന്നു.

Loading...

ദീപ ടീച്ചറിന്റെ കോപ്പിയടി വിഷയം വന്നപ്പോഴും ഇതു തന്നയായിരുന്നു അവസ്ഥ.. സാംസ്‌ക്കാരിക കേരളം എന്ന് പറഞ്ഞുനടക്കുമ്പോഴും കേരളം ഇത്രമാത്രം അധപ്പധിച്ചുപോയോ എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

യൂത്തന്മാര്‍ പ്രതികരണവുമായി വരുന്നതു കണ്ടിട്ടെങ്കിലും നമ്മുടെ നേതാക്കള്‍ മൗനംവെടിഞ്ഞുപുറത്തുവരുമെന്ന് പ്രതീക്ഷിക്കാം