കോടികൾ കാണിക്കയും വരുമാനവും കുറഞ്ഞു, അടിപതറി ദേവസ്വം, ക്ഷേത്രത്തേ തകർക്കുന്നവരാണ്‌ വരുമാനം മുടക്കികൾ എന്ന് പ്രസിഡന്റ്

നടവരവിലും കാണിക്കയിലും, ലേലത്തിലും കോടികൾ കുറഞ്ഞതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാർ പറഞ്ഞു. കാണിക്കയും പണവും ഇല്ലാതാക്കിയവർ ക്ഷേത്രങ്ങളേ തകർക്കുകയാണ്‌. അവർ ക്ഷേത്രങ്ങൾ നശിപ്പിക്കുകയാണ്‌. ജീവനക്കാരേ തകർക്കുകയാണ്‌. അദ്ദേഹം കുറ്റപ്പെടുത്തി.കാണിക്ക ഇടരുതെന്ന് ആർ.എസ്.എസ് ഹിന്ദു ഐക്യവേദി, ഹൈന്ദവ സംഘടനകളുടെ പ്രഖ്യാപനത്തിനെതിരേ ദേവസ്വം ബോർഡ് പ്രസിഡന്റ് ആർ. പത്മകുമാർ രംഗത്ത്. എല്ലാ ഭക്തരും പണം തന്ന് സഹായിക്കണം എന്നും കാണിക്ക ഇടണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ വലിയ കോടികൾ മുൻ വർഷത്തേതിലും നഷ്ടം വന്നു. ആർ.എസ്.എസും, ഹിന്ദു സംഘടനകളും ക്ഷേത്രം തകർക്കാനും ജീവനക്കാരേ നശിപ്പിക്കാനും ശ്രമിക്കുന്നു എന്നും അദ്ദേഹം സംഘടനകളുടെ പേരുകൾ പറയാതെ ആഞ്ഞടിച്ചു. കർമ്മ ന്യൂസിനും പത്തനം തിട്ട മീഡിയക്കും നല്കിയ ഇന്റർവ്യൂവിൽ ആണ്‌ അദ്ദേഹം ഇത് പറഞ്ഞത്.

തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമാണ്‌ നടക്കുന്നത്. ദേവസ്വത്തേയും ക്ഷേത്രങ്ങളേയും തകർക്കാൻ നോക്കുന്നു. ദേവസ്വത്തിന്റെ ക്ഷേത്രങ്ങളിൽ കാണിക്ക ഇടരുതെന്ന പ്രചരണം വ്യാപകമായി നടക്കുന്നു. അതൊരു രാഷ്ട്രീയ പ്രശനമാണ്‌.ഇത് വലിയ വിഷയമായി ഉയർത്തി കൊണ്ടുവരികയാണ്‌ ചിലർ.തെറ്റായ പ്രചരണം കൊടുത്ത് ക്ഷേത്രങ്ങളേ തകർക്കുകയാണ്‌.വളരെ ബോധ പൂർവ്വമായ ശ്രമം നടക്കുന്നു. ഇവിടെ വേതനം വാങ്ങുന്ന ജീവനക്കാർ മറ്റ് മതക്കാർ ഒന്നും അല്ല. എല്ലാവരും ഹിന്ദുക്കൾ തന്നെയാണ്‌ എന്ന് ഓർക്കണം. അവർക്ക് ശബളം നല്കാനും മുൻ ജീവനക്കാർക്ക് പെൻഷൻ നല്കാനും ഞങ്ങളുടെ കൈയ്യിൽ പണം വേണം. ദേവസ്വത്തിനു പണം വേണം. രാഷ്ട്രീയമായി ഇടപെട്ട് ദേവസ്വത്തിനു ലഭിക്കേണ്ട പണവും നടവരവും ഇല്ലാതാക്കി ജീവനക്കാരേയും ക്ഷേത്രത്തേയും തകർക്കുന്നത് വളരെ ദുഖകരമാണ്‌. ആർ.എസ്.എസ്, ഹിന്ദു ഐക്യ വേദി നേതാക്കളാണ്‌ ക്ഷേത്രങ്ങളിൽ നയാ പൈസ കാണിക്ക ഇടരുത് എന്നു പറഞ്ഞത്. ശശികല ടീച്ചറും, സുരേഷ് ഗോപിയും, ഉൾപ്പെടെ സമരത്തിനു നേതൃത്വം നല്കുന്ന കെ.സുരേന്ദ്രനും എല്ലാവരും എല്ലായിടത്തും ഈ പ്രചരണം നടത്തുന്നു. ഇതിൽ അടിപതറി വീഴുകയാണ്‌ ദേവസ്വം ബോർഡ് എന്ന് പകൽ പോലെ വ്യക്തമായിരിക്കുന്നു. പണം കുറഞ്ഞതിനാൽ കിതപ്പും, തളർച്ചയും വ്യക്തമാണ്‌. കാണിക്ക ഇടരുതെന്ന പ്രഖ്യാപനം ഭക്തർ മുമ്പ് ഏറ്റെടുത്തിരുന്നു. ഇനി മണ്ഢലകാലത്തും ഈ പ്രചരണം ഭക്തർ ഏറ്റെടുത്താൽ തിരുവന്താംങ്കൂർ ദേവസ്വം സാമ്പത്തികമായി തകർന്ന് മുട്ട് കുത്തും. ഇതു തന്നെയാണ്‌ സമരക്കാരുടെ ഉദ്ദേശ്യവും. സാമ്പത്തികമായി തകർക്കുക…

ആർ.എസ്.എസ്, ഹിന്ദു സംഘടനകൾക്കെതിരേ ദേവസ്വം പ്രസിഡന്റ് പറയുമ്പോൾ ദേവസ്വത്തിന്റെ വരുമാനം കുറഞ്ഞു പോയതാണ്‌ വിഷയം ആകുന്നത്. വരുമാനം കുറഞ്ഞത് അദ്ദേഹം സമ്മതിച്ചു. അതായത് ഹിന്ദു സംഘടനകളും, ആർ.എസ്.എസും ആഹ്വാനം ചെയ്തത് ഭക്തർ ഏറ്റെടുത്തു എന്നാണ്‌ വലിയ വെളിപ്പെടുത്തൽ. ഹൈന്ദവ സംഘടനകൾക്ക് ഭക്തൻ മാരിൽ ഉള്ള സ്വാധീനവും ദേവസ്വം ബോഡ് പ്രസിഡന്റ് തന്നെ സമ്മതിക്കുന്നു. ശരിക്കും വരുമാനം ഇടിഞ്ഞാൽ ദേവസ്വത്തിന്റെ എല്ലാ സ്വപ്നങ്ങളും തകർന്ന് പോകും. സർക്കാരിനേയും ഇത് വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. ദേവസ്വം വകുപ്പിന്റെ പല വിധ പ്രവർത്തനങ്ങൾക്കും ഇത്തരം പ്രവർത്തനങ്ങളും തിരിച്ചടികളും വൻ തകർച്ച ഉണ്ടാക്കും. പണം അതു മാത്രമാണ്‌ അവസാനം വരുന്ന ഇന്ധനം. ഭക്തരുടെ ഭക്തിയും വിശ്വാസവും എല്ലാം ഊറ്റി പിഴിഞ്ഞു അധികൃതർക്ക് ലഭിക്കുന്ന ഇന്ധനമാണ്‌ പണം. അത് ലഭിച്ചില്ലെങ്കിൽ അടി പടലം ദേവസ്വം പരാജയപ്പെടും. പണം വരുന്നത് തടഞ്ഞ് ക്ഷേത്രത്തേ തകർക്കാൻ പല കേന്ദ്രങ്ങളിൽ നിന്നും നീക്കം വരുന്നു. ഭക്ത ജനങ്ങൾ പതിവു പോലെ വരുമോ എന്ന ആശ്ങ്ക നിലവിൽ ഉള്ളതായി ദേവസ്വം പ്രസിഡന്റ് പത്മകുമാർ പറഞ്ഞു. നടവരവിലും ലേലം ഇനത്തിലും വലിയ കോടികൾ ഇതിനകം വന്നു കഴിഞ്ഞതായി ദേവസ്വം പ്രസിഡന്റ് പത്മകുമാർ പറഞ്ഞു. ശരിക്കും സമരം നടത്തുന്ന ഹൈന്ദവ സംഘടനകൾ കൊടുത്ത പ്രഹരം ശരിക്കും ദേവസ്വത്തിനു ഏറ്റു കഴിഞ്ഞു. കാണിക്ക പണത്തിനായി കേഴുന്ന ദേവസ്വത്തിനെയാണ്‌ കാണാനാവുന്നത്. പണം കിട്ടിയില്ലേൽ ശരിക്കും അടി പതറും എന്നും പതറിച്ചയുടെ തുടക്കം കുറിച്ചു എന്നും വളരെ വ്യക്തം…ഇന്റർ വ്യൂവിന്റെ പൂർണ്ണ രൂപം കാണാൻ ഞങ്ങളുടെ യു.ടുബ് ചാനൽ സന്ദർശിക്കുക.

 

Top