അനാഥരേയും ഭിക്ഷക്കാരേയും വയ്ച്ച് പണം ഉണ്ടാക്കുന്ന തട്ടിപ്പുകാർ, നിങ്ങൾക്കും പ്രതികരിക്കാം

തിരുവനന്തപുരം: ഭിക്ഷക്കാരേ കരാറിനെടുത്ത് പെരുന്നാളിനും ഉൽസവത്തിനും എത്തിക്കുന്ന മാഫിയ ഉണ്ട്. എന്നാൽ ഓൺലൈനും, മറ്റും വന്നതോടെ അനാഥരേയും, രോഗികളേയും, പട്ടിണിക്കാരേയും കാട്ടി പണപിരിവു നടത്തി കോടികൾ സമ്പാദിക്കുന്ന ഒരു വിഭാഗം തന്നെ കേരളത്തിൽ സജീവം. ചാരിറ്റിക്ക് നമ്മൾ കൊടുക്കുന്ന പണം അനാഥരിലും, രോഗികളിലും കൃത്യമായി എത്തുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക. കാരണം ഭിക്ഷക്കാരേയും, രോഗികളേയും മുന്നിൽ നിർത്തി പണം വാങ്ങി സ്വന്തം ബിസിനസും, മാളികകളും ആസ്തികളും ഉണ്ടാക്കുന്നവർ നിരവധിയാണ്‌ കേരളത്തിൽ.

നിങ്ങൾ ഒരു രൂപ ചാരിറ്റിക്കും ഭിക്ഷക്കാർക്കും നല്കുന്നുണ്ടെങ്കിൽ അത് ആ അനാഥരിലും ഭിക്ഷക്കാരിലും എത്തുന്നു എന്ന് ഉറപ്പു വരുത്തണം. ചാരിറ്റിയുടെ മറവിൽ കേരളത്തിൽ നടക്കുന്ന കോടികളുടെ തട്ടിപ്പുകൾ കർമ്മ ന്യൂസ് ചാനൽ പുറത്തുകൊണ്ടുവരുന്നു. അനാഥമന്ദിരങ്ങളുടേയും സാമൂഹ്യ പ്രവർത്തനത്തിന്റേയും മറവിൽ പണ പിരിവ് നടത്തുന്നവതിൽ വൻ തോതിൽ തട്ടിപ്പ് നടക്കുന്നു.

Loading...

LIKE KARMA NEWS PAGE https://www.facebook.com/TheKarmaNews/

പണം വരുന്നത് പ്രവാസികളിൽ നിന്നും

അനാഥ മന്ദിരങ്ങൾക്കും, കേരളത്തിൽ സാമൂഹിക പ്രവർത്തനങ്ങൾക്കും പണം വാരി കോരി നല്കുന്നവർ പ്രവാസികളാണ്‌. മുൻ വർഷം പ്രവാസി ബിസിനസുകാരനായ എം.എ യൂസഫലി കേരളത്തിലെ ഒരു കേന്ദ്രത്തിൽ ഒറ്റ തവണകൊണ്ട് നല്കിയത് 1 കോടി രൂപയാണ്‌. ഈ തുക ഇവിടെ എത്തിച്ച് നല്കുന്നതിലും ആയതിനു പിന്നിൽ പ്രവർത്തിച്ചവർ പോലും അതിൽ നല്ലൊരു ഭാഗം കമ്മീഷൻ ആയി ആ അനാഥ മന്ദിരത്തിൽ നിന്നും വാങ്ങിച്ചെടുത്തത് പരസ്യമായ രഹസ്യം. പ്രവാസി സംഘടനകൾ ഓണം നടത്തിയാലും , സ്റ്റേജ് ഷോ നടത്തിയാലും ബാക്കി വരുന്ന പണം കേരളത്തിലേക്ക് ചാരിറ്റിക്ക് നല്കും. തങ്ങൾ സുഖമായി കഴിയുമ്പോൾ നാട്ടിലേ അനാഥരേയും രോഗികളേയും കണ്ടും, ഓർത്തും മനസലിഞ്ഞ് പ്രവാസികൾ നല്കുന്ന കോടി കണക്കിന്‌ രൂപ എങ്ങിനെ ആർ ചിലവിടുന്നു എന്ന് ആരും അന്വേഷിക്കാറില്ല.

2000ത്തിലേറെ അനാഥ മന്ദിനരങ്ങൾ, വൃദ്ധ മന്ദിരങ്ങൾ, കൂടാതെ ഓൺലൈനിൽ ചാരിറ്റിക്ക് ഫണ്ട് വാങ്ങുന്നവർ..ഇവരിൽ എത്രപേർക്ക് ഫണ്ട് സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന്റെ ലൈസൻസുണ്ട്? എത്രപേർ ഇൻ കം ടാക്സിൽ ഫണ്ട് കൈപറ്റാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്?..ഓൺലൈനിൽ ചാരിറ്റിക്ക് പണം വാങ്ങുന്നവർ അനവധി..മനസലിഞ്ഞ് പണം നല്കുന്ന ആളുകൾ ഉറപ്പു വരുത്തണം കൊടുക്കുന്ന ആളിന്റെയും സംഘടനയുടേയും സത്യ സന്ധതയും ആധികാരികതയും. ശ്രീജിത്തിന്റെ സമരവുമായി ബന്ധപ്പെട്ട് 15 ലക്ഷം രൂപയാണ്‌ ഓൺലൈനിൽ പിരിച്ചത്. പണം ആ കുടുംബത്തിനോ ബന്ധപ്പെട്ടവർക്കോ കിട്ടിയില്ല.

ഇങ്ങിനെ എത്ര എത്ര തട്ടിപ്പുകൾ. ഇല്ലാത്തവനേ ചൂണ്ടിക്കാട്ടി…കാലിയായ വയറും, വീടില്ലാത്തതും ചൂണ്ടിക്കാട്ടി..രോഗങ്ങൾ ചൂണ്ടിക്കാട്ടി ഓൺലൈനിൽ ചാരിറ്റിക്കായി രംഗത്തുവരുമ്പോൾ നമ്മൾ സഹായിക്കണം. എന്നാൽ കൊടുക്കുന്ന പണം നമ്മൾ ഉദ്ദേശിക്കുന്നിടത്ത് ചെല്ലുന്നു എന്നും ആശ്വാസമാകുന്നു എന്നും 100% നിങ്ങൾ ഉറപ്പുവരുത്തണം. ഭിക്ഷക്കാരേ പോലും തുറന്നും ചതിച്ചും ജീവിക്കുന്ന ഒരു വൻ മാഫിയ കേരളത്തിൽ ഉണ്ട് എന്ന് മറക്കരുത്.  കർമ്മ ന്യുസ്സ് വീഡിയോ കാണുക, വാട്സപ്പിൽ അഭിപ്രായം , അനുഭവം അറിയിക്കുക..ഷേർ ചെയ്യുക.