കർമ്മ ന്യൂസ് വീർ സവർക്കർ പുരസ്കാരം നേടി

കർമ്മ ന്യൂസ് വീർ സവർക്കർ പുരസ്കാരം നേടി.. 136മത് വീർ സവർക്കർ പുരസ്കാരം കർമ്മ ന്യൂസിനു ലഭിച്ചത്  മലയാള മാധ്യമ രംഗത്തേ ധീരമായ വാർത്ത ഇടപെടലിനും തുറന്ന് സത്യങ്ങൾ അവതരിപ്പിച്ചതിനും എന്ന നിലക്കാണ്‌ തിരഞ്ഞെടുക്കപ്പെട്ടത്.
. മാനവ ഐക്യത്തിനായും ദേശ സ്നേഹത്തിനായും നിലകൊള്ളുന്ന വിവിധ മേഖലയിലെ കർമ്മ ധീരർക്ക് നല്കുന്ന പുരസ്കാരമാണ്‌ . ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും, അഭിഭാഷകനും, കവിയും, എഴുത്തുകാരനുമായിരുന്നു വിനായക് ദാമോദർ സാവർക്കർ. ഹിന്ദു സംസ്കാരത്തിലെ ജാതി വ്യവസ്ഥകളെ എതിർത്ത ഇദ്ദേഹം എല്ലാ വിധ മത പരിവർത്തനത്തിനും എതിരേ ശബ്മുയർത്തിയ ആളുമാണ്‌. അദ്ദേഹത്തിന്റെ പേരിൽ ഉള്ള വീര സവർക്കർ പുരസ്കാരം തിരുവന്തപുരം ചെത്തിക്കുളങ്ങര ദേവീക്ഷേത്ര ഹാളിൽ നടന്ന ചടങ്ങിൽ ഹെർ ഹൈനസ് ഗൗരിഭായി തമ്പുരാട്ടിയിൽ നിന്നും കർമ്മ ന്യൂസ് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ അനീഷ് രാജ് പുരസ്കാരം ഏറ്റു വാങ്ങി.

പ്രവാസി ശബ്ദംന്യൂസ് ആന്റ് മീഡിയയുടെ സഹോദര സ്ഥാപനമായ കർമ്മ ന്യൂസ് ഒരു കഴിഞ്ഞ 15 മാസങ്ങൾകൊണ്ട് മലയാള മാധ്യമ ചരിത്രത്തിൽ വലിയ തിരുത്തലുകൾ ഉണ്ടാക്കി.  മലയാളികളുടെ ആദ്യത്തേ സ്വന്തന്ത്ര വെബ് ചാനലായ കർമ്മ ന്യൂസിനു ഇപ്പോൾ ഒരു ദിവസം ഉള്ളത് 30 ലക്ഷത്തോളം കാഴ്ച്ചക്കാരാണ്‌. ഇതിൽ 1.2 മില്യൺ ആളുകളും ഫേസ്ബുക്കിൽ ഞങ്ങളുടെ 2 പേജുകളിൽ നേരിട്ടാണ്‌. യു.ടുബിലും, ഹലോയിലും,  ദി കർമ്മ ഡോട് കോം വെബ്സൈറ്റിലും ഞങ്ങളിലേക്ക് എല്ലാ ദിവസവും എത്തുന്ന 3 മില്യൺ ജനങ്ങൾ എത്തുന്നു..  കർമ്മ ന്യൂസിന്റെ എന്റർ ടൈന്മെന്റ് ചാനൽ മലയാള ഇന്റർനെറ്റ് പ്രേക്ഷകർക്കായി അണിയറയിൽ ഒരുങ്ങുകാണ്‌. ഒരു മുഴുനീള വിനോദ ചാനൽ ആയിരിക്കും ഇന്റർനെറ്റ് ലോകത്തേക്ക് മലയാളത്തിൽ വരുന്നത്.

Loading...

ആൻഡമാൻ നിക്കോബാറിലെ ഇരുണ്ട തടവറകളിൽ ഒന്ന് നിവർന്ന് നിൽക്കാൻ പോലും കഴിയാത്ത സെല്ലുലാർ ജയിലുകളിൽ കഴിഞ്ഞ ധീര ദേശാഭിമായിയായിരുന്നു സവർക്കർ. ബ്രിട്ടീഷ്കാരുടെ കൊടും പീഡനങ്ങൾ ഏറ്റുവാങ്ങിയപ്പോളും ജയിലിന്റെ കരിങ്കൽ ഭിത്തികളിൽ ദേശീയതകൾ എഴുതി കോറിയിട്ട ധീരനായിരുന്നു അദ്ദേഹം.അതിനായി ഇരുമ്പാണികളേ അദ്ദേഹം തൂലികയാക്കി.സ്വന്തം ഹൃദയ രക്തം കൊണ്ട് ഭാരതാംബയെ സ്തുതിച്ച് സൂക്തങ്ങളെഴുതിയ വീർ വിനായക ദാമോദർ സവർക്കർ.സവർക്കറുടെ ഈ എഴുത്തിന്റെ ശക്തിയേ സംരക്കുന്നു