കർണാടകയിൽ എസ്എസ്എൽസി പരീക്ഷയെഴുതിയ 33 വിദ്യാർത്ഥികൾക്ക് കൊവിഡ് : 80 വിദ്യാർത്ഥികൾ നിരീക്ഷണത്തിൽ

ബെംഗളൂരു: കർണാടകയിൽ എസ്എസ്എൽസി പരീക്ഷയെഴുതിയ 33 വിദ്യാർത്ഥികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. 80 വിദ്യാർത്ഥികൾ നിരീക്ഷണത്തിലാണ്. ജൂണ്‍ 25 നും ജൂലൈ 3 നും ഇടയിലായിരുന്നു കർണാടകയിൽ പത്താം ക്ലാസ് പരീക്ഷ നടന്നത്. ഇന്നലെ മാത്രം 14 വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 9 വരെയാണ് സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാൽ, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെക്കുകയായിരുന്നു. 7.60 ലക്ഷം വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. കണ്ടെയ്ന്‍മെന്റ് സോണിൽ നിന്നുള്ള 3911 വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സാധിച്ചില്ല. അസുഖം ബാധിച്ചതിനാൽ 863 വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല.

Loading...

അതേസമയം രാജ്യത്താകെ രോഗബാധിതരുടെ എണ്ണം 6,48,315 ആയി. പ്രതിദിന വര്‍ധന 22,000 കടന്നു. 24 മണിക്കൂറിനിടെ 22,771 പേരാണ് രോഗബാധിതരായത്. ഒരുദിവസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 24 മണിക്കൂറിനിടെ 442 പേര്‍ കൂടി മരിച്ചതോടെ കൊവിഡ് മരണം 18,655 ആയി. 60.80 ശതമാനമാണ് രോഗമുക്തി നിരക്ക്. 3,94,227 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. 24 മണിക്കൂറിന് ഇടയിൽ രോഗം ഭേദമായത് 14,335 പേര്‍ക്കാണ്. നിലവിൽ 2,35,433 പേരാണ് ചികിത്സയിൽ ഉള്ളത്