ഈ വർഷം നടന്നത് 93 ഏറ്റുമുട്ടലുകൾ, 172 ഭീകരരെവകവരുത്തി; കണക്കുകൾ പുറത്ത്

    ശ്രീനഗർ: 2022ൽ നടന്ന ഏറ്റുമുട്ടലുകളുടെയും കൊല്ലപെട്ട ഭീകരരുടെയും കണക്കുകൾ പുറത്തുവിട്ട് കശ്മീർ പോലീസ്. ജമ്മുകശ്മീരിൽ ഈ വർഷം 172 ഭീകരരെയാണ് വകവരുത്തിയത്. 29 പ്രദേശവാസികളെ ഭീകരർ കൊലപ്പെടുത്തിയിരുന്നുവെന്നും കശ്മീർ പോലീസ് അറിയിച്ചു. ആറ് ഹിന്ദുക്കളും 15 മുസ്ലീമുകളും കൊല്ലപ്പെട്ട സാധാരണക്കാരിൽ ഉൾപ്പെടുന്നു. ഇവയിൽ 21 പേർ കശ്മീർ നിവാസികളാണ്. 93 ഏറ്റുമുട്ടലുകൾ ഉണ്ടായി.

    172 പേർ വിവിധ ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ടു. ഇതിൽ 42 പേർ വിദേശ ഭീകരരാണ്. 108 പേർ ലഷ്‌കർ ഭീകരരും 35 പേർ ജയ്‌ഷെ ഭീകരരുമായിരുന്നു. 22 ഹിസ്ബുൾ മുജാഹിദീൻ ഭീകരർ, നാല് അൽ-ബാദർ ഭീകരർ എന്നിവരെയും വകവരുത്തി. 17 ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു.

    Loading...

    പുതുതായി ഭീകരസംഘടനയിലേക്ക് ചേർന്ന് പ്രവർത്തിച്ച 58 പേരെയും കൊലപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. ഇവർ ഭീകരസംഘടനയിലേക്ക് പ്രവേശിച്ച് ഒരു മാസം പിന്നിടുമ്പോഴേക്കും വധിക്കപ്പെട്ടു. ഈ വർഷം നടത്തിയ പരിശോധനയിലും ഏറ്റുമുട്ടലുകളിലുമായി 360 മാരക ആയുധങ്ങൾ പിടിച്ചെടുക്കാൻ കഴിഞ്ഞു. 121 എകെ റൈഫിളുകൾ, 231 പിസ്റ്റലുകൾ, ഐഇഡികൾ, സ്റ്റിക്കി ബോംബുകൾ എന്നിവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.