പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു

ദില്ലി : മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ചെറിയ രോഗലക്ഷണങ്ങളാണുള്ളത്. ട്വിറ്ററിലൂടെയാണ് രോഗവിവരം കാർത്തി അറിയിച്ചത്. മെഡിക്കൽ നിർദ്ദേശങ്ങളനുസരിച്ച് ഹോം ക്വാറന്റീനിലാണെന്നും താനുമായി സമ്പർക്കം പുലർത്തിയവർ നിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കർണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ തുടങ്ങിയ നേതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അമിത് ഷായുമായി സമ്പർക്കത്തിൽ വന്ന പരിസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോ സ്വയം നിരീക്ഷണത്തിൽ പോയിട്ടുണ്ട്.

അതേസമയം രാജ്യത്തെ കോവിഡ് ബാധിതർ 18 ലക്ഷം കവിഞ്ഞു. 52972 പേർക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചു. കോവിഡ് ബാധിതനായ കർണാടക മുഖ്യമന്ത്രി ബി.എസ്. യെഡിയൂരിയപ്പയുടെ മകൾക്കും കോവിഡ്. മുഖ്യമന്ത്രിയുമായി 3 ദിവസത്തിനുള്ളിൽ സമ്പർക്കം പുലർത്തിയ എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുടെ ആരോഗ്യനിലയിൽ പ്രശനമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.ഐ. സി. എം. ആർ നടത്തുന്ന ആന്റിജൻ റാപിഡ് പരിശോധന രാജ്യത്ത് രണ്ട് കോടി കവിഞ്ഞു.

Loading...

പ്രതിദിനം ശരാശരി നാലു ലക്ഷം പേരിലാണ് പരിശോധന. കഴിഞ്ഞ ദിവസം നടന്ന പരിശോധന ഫലപ്രകാരം 52972 പേരിൽ രോഗം സ്ഥിരീകരിച്ചു. ആകെ രോഗ ബാധിതരുടെ എണ്ണം പതിനെട്ടു ലക്ഷം കവിഞ്ഞു 1803696 ആയി.ഞായറാഴ്ച 771 പേര് മരിച്ചു. ഇത് വരെ 38135 പേരാണ് രാജ്യത്ത് കോവിഡ് മൂലം മരിച്ചത്. 579357 രോഗികളാണ് ചികിത്സയിൽ തുടരുന്നത്. രോഗം സ്ഥിരീകരിച്ചു ദില്ലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ ആരോഗ്യനിലയിൽ പ്രശ്‌നമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അദ്ദേഹവുമായി സമ്പർക്കം പുലർത്തിയ വരെ നിരീക്ഷണത്തിലാക്കി. കേന്ദ്ര മന്ത്രി ബാബുൽ സുപ്രീയ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.