കറുത്ത മുത്ത് സീരിയല്‍ നായിക പ്രേമി വിശ്വനാഥന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കറുത്ത മുത്തിന്റെ സംവിധായകന്‍ പ്രവീണ്‍ രംഗത്ത്. പരമ്പര തുടങ്ങി 2530 എപിസോഡ് ആയപ്പോള്‍ തന്നെ മാറ്റണമെന്ന് തീരുമാനിച്ചിരുന്നതാണെന്നും അത് 300 എപിസോഡുകള്‍ വരെ നീണ്ടത് അവരുടെ ഭാഗ്യമെന്നും പ്രവീണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കറുത്ത നിറമുള്ള ഒരാളെ നായിക ആക്കണമെന്ന് എനിക്ക് വാശിയുണ്ടായിരുന്നു. കിഷോര്‍ സത്യയുടെ സുഹൃത്ത് ദിനേശ് പണിക്കരുടെ ഫെയ്‌സബുക്ക് സുഹൃത്തായിരുന്നു പ്രേമി. ഇവര്‍ കറുപ്പാണെന്ന് ദിനേശ് പണിക്കര്‍ പറഞ്ഞപ്പോള്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ എന്നവരോട് ചോദിക്കാന്‍ കിഷോര്‍ പറയുകയും താല്‍പര്യമുണ്ടെന്ന് അവര്‍ അറിയിച്ചതനുസരിച്ചാണ് സ്‌ക്രീന്‍ ടെസ്റ്റിന് വിളിച്ചത്.

സ്‌ക്രീന്‍ ടെസ്റ്റില്‍ അഭിനയം അറിയില്ലെന്ന് ബോധ്യമായെങ്കിലും അവരുടെ കറുപ്പ് നിറവും രൂപവും കൊണ്ട് മാത്രം നായികയാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നായിരുന്നു സംവിധായകന്റെ വിശദീകരണം.
സഹ താരങ്ങളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പിന്തുണയും ക്ഷമയും കൊണ്ട് നിരവധി ടെയ്ക്കുകളും സമയവും എടുത്താണു അവരെ അഭിനയം പഠിപ്പിചെടുത്തത്. ഇത്രയും പേരുടെ അദ്ധ്വാനവും കൂടെയുണ്ട് നിങ്ങള്‍ അറിയുന്ന പ്രേമി വിശ്വനാഥ് എന്ന താരപ്പിറവിക്ക് പിറകിലെന്നും പ്രവീണ്‍ പറയുന്നു.

Loading...

പുതിയ നടിനടന്മാര്‍ക്ക് എഗ്രിമെന്റ് വെക്കുന്നത് നാട്ട് നടപ്പാണ്. പ്രേമി നല്‍കിയ ബയോഡാറ്റ പ്രകാരമാണ് എഗ്രിമെന്റ് തയ്യാറാക്കിയത്. ഒപ്പിടാന്‍ മാതാപിതാക്കളെയും കൂട്ടി വരണമെന്നും പറഞ്ഞിട്ടും ഒരിക്കലും അവരെയും കൊണ്ട് വന്നില്ല. ഷൂട്ടിങ്ങ് തുടങ്ങികഴിഞ്ഞപ്പോള്‍ ആണ് അറിയുന്നത് അവര്‍ നല്കിയ വിവരങ്ങള്‍ പലതും വ്യാജമായിരുന്നുവെന്നും പ്രവീണ്‍ ആരോപിക്കുന്നു.

ഏഷ്യാനെറ്റിലെ കറുത്തമുത്ത് സീരിയലില്‍ ആയിരത്തി അഞ്ഞൂറ് രൂപ മാത്രമേ തനിക്ക് പ്രതിഫലം ഉണ്ടായിരുന്നുവുളളു എന്ന പ്രേമിയുടെ ആരോപണത്തെയും പ്രവീണ്‍ വിമര്‍ശിച്ചു. അഭിനയത്തിന്റെ ചുക്കോ ചുണ്ണാമ്പോ എന്നറിയാതെ വരുന്ന ഇത്തരക്കാര്‍ക്ക് ആരെങ്കിലും അയ്യായിരമോ പതിനായിരമോ (പ്രതി ദിനം) പ്രതിഫലം കൊടുക്കുമോ എന്ന് ദയവായി മലയാളം ടെലിവിഷന്‍ വ്യവസായത്തില്‍ ഉള്ള ആരോടെങ്കിലും ഒന്ന് തിരക്കി നോക്കാനും സംവിധായകന്‍ അപേക്ഷിക്കുന്നു.എഗ്രിമെന്റ് പ്രകാരം, കറുത്ത മുത്തിന്റെ കാലയളവില്‍ അനുവാദമില്ലാതെ മറ്റ് പ്രൊജകറ്റുകള്‍ ചെയ്യരുത് എന്ന നിബന്ധന തെറ്റിച്ചത് കൊണ്ട് അവരെ മാറ്റി എന്നത് സാങ്കേതികം മാത്രമെന്നും പ്രവീണ്‍ പറയുന്നു.

കറുത്ത മുത്തിന്റെ പ്രിയ പ്രേക്ഷകരെ രണ്ടു മാസമല്ല അതിലും ഏറെയായി ശ്രീമതി. പ്രേമി വിശ്വനാധിനെ കറുത്ത മുത്തിൾ നിന്നും കഥാ…

Posted by Praveen Kadakkavoor on Saturday, December 12, 2015