അഭിനയിച്ചു കൊണ്ടിരുന്ന സീരിയലില്‍ നിന്നും മുന്നറിയിപ്പൊന്നും നല്‍കാതെ തന്നെ മനപ്പൂര്‍വം ഒഴിവാക്കുകയായിരുന്നുവെന്ന് സീരിയല്‍ നടി പ്രേമി വിശ്വനാഥ്. സീരിയലില്‍ നിന്നും താന്‍ മനപ്പൂര്‍വം മാറിയെന്നാണ് പ്രേക്ഷകര്‍ ധരിച്ചിരുന്നത്. എന്നാല്‍ അങ്ങനെയല്ല സംഭവിച്ചത്. ഒരുപാടു പേരുടെ ചോദ്യങ്ങള്‍ കൊണ്ടാണ് ഫേസ്ബുക്കിലൂടെ മറുപടി നല്‍കുന്നതെന്നും പ്രേമി.

കറുത്തമുത്ത് സീരിയലില്‍ എനിക്ക് പകരം ഇപ്പോള്‍ പുതിയ ഒരു ആളാണ്. അതില്‍ നിന്ന് ഞാന്‍ മനപൂര്‍വ്വം മാറി എന്നാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്. എന്നാല്‍ സത്യം അതല്ല. കറുത്തമുത്ത് ടീം എന്നെ മനപൂര്‍വ്വം മാറ്റിയതാണ്.പ്രേമി പറയുന്നു.

Loading...

കറുത്തമുത്തില്‍ ഞാന്‍ വളരെ സജീവമായി ഉണ്ടായിരുന്നു. പിന്നീടങ്ങോട്ട് ഞാന്‍ ഉണ്ടാവേണ്ട രംഗങ്ങള്‍ അവര്‍ ഒഴിവാക്കി. അങ്ങനെ 2 മാസം വര്‍ക്ക് ഒന്നുമില്ലാതെ വീട്ടിലിരിക്കവേ മറ്റൊരു ചാനലിലെ പരിപാടിയില്‍ അവസരം ലഭിക്കുകയായിരുന്നു. താല്‍കാലികമായി അതില്‍ ജോയിന്‍ ചെയ്തപ്പോഴാണ് കറുത്തമുത്ത് ടീം സീരിയലില്‍ നിന്നും ഒഴിവാക്കിയ കാര്യം പറഞ്ഞത്. സത്യത്തില്‍ അവര്‍ തന്നെ നേരത്തെ ഒഴിവാക്കിയിരുന്നുവെന്നും എന്നാല്‍ മറ്റൊരു ചാനലിലെ പരിപാടിയില്‍ തന്നെ കണ്ടപ്പോള്‍, അത് ഒരു കാരണമാക്കി അവര്‍ ഒഴിവാക്കിയ കാര്യം അറിയിക്കുകയായിരുന്നുവെന്നും പ്രേമി പറയുന്നു.

Karuthamuthu-Serial-Actres

ചില മാസങ്ങളില്‍ വെറും രണ്ടു ദിവസം മാത്രമാണ് വര്‍ക് ചെയ്തത്. എന്റെ കഥാപാത്രത്തിനു കിട്ടിയിരുന്ന പ്രതിഫലം 1500 രൂപയായിരുന്നു. എനിക്കും ജീവിക്കണ്ടേ?

നവാഗത ആയതുകൊണ്ട് ഒത്തിരി ടേക്കുകള്‍ വേണ്ടിവരും അതു ഞങ്ങള്‍ക്കു നഷ്ടമാണെന്നായിരുന്നു പ്രതിഫലം കുറഞ്ഞതിന് അവര്‍ തന്ന ന്യായീകരണം. നാല്‍പത് എപ്പിസോഡുകള്‍ കഴിഞ്ഞാല്‍ പ്രതിഫലം വര്‍ധിപ്പിക്കാമെന്നു പറഞ്ഞിരുന്നുവെങ്കിലും ഇരുന്നൂറില്‍പ്പരം എപ്പിസോഡുകള്‍ കഴിഞ്ഞപ്പോഴും എന്റെ പ്രതിഫലത്തിനു മാത്രം മാറ്റമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഞാന്‍ വര്‍ക് ഒന്നും ഇല്ലാതിരുന്നപ്പോള്‍ മറ്റൊരു ചാനലില്‍ അവതാരകയായി പോയത്. അവിടെ ഷൂട്ട് നടക്കുന്നതിനിടയിലായിരുന്നു ഈ സീരിയലില്‍ നിന്നും എന്നെ ഒഴിവാക്കിയെന്ന് അറിയിച്ചുള്ള വിളി വന്നത്.