കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കും ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ ഉറപ്പ്

കൊച്ചി. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍. കേരളബാങ്കില്‍ നിന്ന് ഉള്‍പ്പെടെ വായ്പ സ്വീകരിച്ച് പണം തിരിച്ച് നല്‍കുവനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സഹകരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതി ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ബാങ്കില്‍ നിന്നും പണം ലഭിക്കുവാന്‍ ഉള്ളവരുടെയും ബാങ്കില്‍ പണം നല്‍കുവാനുള്ളവരുടെതുമായ വിവിധ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. നിക്ഷേപകര്‍ക്ക് എങ്ങനെയാണ് പണം തിരികെ നല്‍കുന്നതെന്നും അതിന് കൃത്യമായ നടപടിക്രമങ്ങള്‍ എന്താണെന്നും കോടതി ചോദിച്ചു.

Loading...

25 കോടിയോളം രൂപ വരുന്ന ബാങ്കിന്റെ ആസ്തികള്‍ പണയംവച്ചാണ് പണം കണ്ടെത്തുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പണം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ ടോക്കണ്‍ സംവിധാനം നിര്‍ത്തലാക്കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

പണം അത്യാവശ്യമുള്ളവര്‍ ഇക്കാര്യം രേഖമൂലം ബാങ്കിനെ അറിയിക്കണമെന്നും വിവരങ്ങള്‍ കൃത്യസമയത്ത് കോടതിയെ അറിയിക്കണമെന്നും പണം നല്‍കിയ രേഖകളും കോടതിയില്‍ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.