തൃശൂര്‍. ഭരണസമിതി അംഗങ്ങളുടെയും കരുവന്നൂര്‍ ബാങ്ക് സെക്രട്ടറിയുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് മാത്രം പ്രവര്ത്തിച്ചിട്ടുള്ളുവെന്ന് കേസിലെ മൂന്നാം പ്രതി സികെ ജില്‍സ്. കരുവന്നൂര്‍ ബാങ്കിലെ മുന്‍ സീനിയര്‍ ഓഫീസറായിരുന്നു സികെ ജില്‍സ്.
ബാങ്ക് സെക്രട്ടറിയും ഭരണ സമിതിയുമാണ് ബാങ്കിലെ കാര്യങ്ങള്‍ നോക്കിയിരുന്നത്. താന്‍ ബാങ്കിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റിന്റെ ചുമതലയാണ് 10 വര്‍ഷമായി ചെയ്യുന്നതെന്ന് ജില്‍സ് പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജില്സിന് ജാമ്യം ലഭിച്ചത്.
ബാങ്ക് സെക്രട്ടറിയുടെയും ഭരണ സമിതിയുടെയും നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്. തട്ടിപ്പില്‍ ആരോപണം ഉയര്ന്നവരുമായി വ്യക്തിപരായ ബന്ധം ഇല്ലെന്നും. താന്‍ സിപിഐഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി അംഗമാണെങ്കിലും സജ്ജിവമായി പ്രവര്‍ത്തിക്കുന്ന വ്യക്തിയല്ലെന്നും ജില്‍സ് പറയുന്നു.
സൂപ്പര്‍മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം എപ്പോഴും സുതാര്യമായിരുന്നു. കേസില്‍ പ്രതിയായത് എങ്ങനെയാണെന്ന് അറിയില്ലെന്നും. സഹരണ ഓഡിറ്റിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. ഓഡിറ്റ് റിപ്പോര്‍ട്ട് കണ്ടിട്ടില്ലെന്നും ജില്‍സ് പറയുന്നു.