സിപിഐഎം സമ്മേളന വിവാദം; അവധിയിൽ പ്രവേശിച്ച് കാസർകോട് ജില്ലാ കളക്ടർ

കാസർകോട്: കാസർകോട് സിപിഐഎം സമ്മേളന വിവാദത്തിന് പിന്നാലെ അവധിയിൽ പ്രവേശിച്ച് കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്.നാളെ മുതൽ ഫെബ്രുവരി ഒന്ന് വരെയാണ് അവധിയിൽ പ്രവേശിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് നൽകിയിരിക്കുന്ന വിശദീകരണം. പകരം ചുമതല എ.ഡി.എമ്മിന് നൽകിയിരിക്കുകയാണ്.

കാസർകോട്ട് കൊവിഡ് വ്യാപനം അതിശക്തമായിരിക്കെയാണ് ജില്ലാ കളക്ടർ അവധിയിൽ പോകുന്നത്. അതേസമയം ഹൈക്കോടതി വിധി സിപിഐഎം സമ്മേളനങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്. സിപിഎം കാസർകോട് ജില്ലാ സമ്മേളനം ഇന്ന് അവസാനിപ്പിക്കും. നേരത്തെ കാസർകോട് ജില്ലയിൽ ഒരാഴ്ചത്തേക്ക് 50 പേരിൽ കൂടുതലുള്ള പൊതുപരിപാടികൾ റദ്ദാക്കിയ കേരള ഹൈക്കോടതി കർശനമായി പാലിക്കണമെന്ന് കളക്ടർ പ്രതികരിച്ചിരുന്നു.

Loading...