ഒരാഴ്ച ഡ്യൂട്ടി,​ ഒരാഴ്ച വിശ്രമം,​ രണ്ടര മാസമായി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന കാസര്‍കോട് പൊലീസുകാര്‍ക്ക് ആശ്വാസം

രണ്ടര മാസമായി വിശ്രമമില്ലാതെ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈത്താങ്ങായി ഡി.ജി.പിയുടെ ഉത്തരവ്. ഒരാഴ്ച ഡ്യൂട്ടി,​ ഒരാഴ്ച വിശ്രമം എന്ന സമ്ബ്രദായം കാസര്‍കോടും നടപ്പാക്കി. സ്റ്റേഷനുകളില്‍ ഡ്യൂട്ടി എടുക്കുന്ന പൊലീസുകാരുടെ എണ്ണം പകുതിയായി കുറക്കാനും നിര്‍ദേശമുണ്ട്.

കഴിഞ്ഞ ദിവസമാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇത് സംബന്ധിച്ചുള്ള സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. വയനാട്ടിലടക്കം ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെ ഭൂരിഭാഗം സേനാംഗങ്ങള്‍ക്കും ക്വാറന്റൈനില്‍ പോകേണ്ടി വന്ന സാഹചര്യം ഉണ്ടായതോടെയാണ് പൊലീസിന്റെ പ്രവര്‍ത്തനം താറുമാറാകാതിരിക്കാന്‍ ഒരാഴ്ച ജോലി ഒരാഴ്ച വിശ്രമം എന്ന തീരുമാനത്തിലെത്താന്‍ ആഭ്യന്തര വകുപ്പിനെ പ്രേരിപ്പിച്ചത്.

Loading...