സംസ്ഥാനത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് കൊറോണ, പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളെല്ലാം നിരീക്ഷണത്തില്‍

കാസര്‍കോട് ജില്ലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കും കൊറോണ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥിനിക്കൊപ്പം പരീക്ഷ എഴുതിയവരെല്ലാം ഇപ്പോള്‍ നിരീക്ഷണത്തിലാണ്. ഇതോടെ കാസര്‍കോട് മാത്രം 81 പേര്‍ക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്.

പത്ത് എ ഡിവിഷന്‍ ക്ലാസിലാണ് കുട്ടി പരീക്ഷയ്ക്കിരുന്നത്. ഒപ്പം വിദ്യാര്‍ത്ഥിനിയുടെ സഹപാഠികളോടും ഐസൊലേഷനില്‍ പ്രവേശിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആ ക്ലാസില്‍ ഉണ്ടായിരുന്നു ഇന്‍വിജിലേറ്ററും നിരീക്ഷണത്തിലാണ്. കാസര്‍കോട്ട് വെള്ളിയാഴ്ച മാത്രം 34 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരുന്നത്. കാസര്‍കോട് ഇപ്പോള്‍ അതീവ ജാഗ്രതയാണ്. പൂര്‍ണമായി ലോക്ക് ഡൗണിലാണ് കാസര്‍കോട്.

Loading...

ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച പൊതുപ്രവർത്തകൻ 27 ദിവസത്തിനുള്ളിൽ പോയത് 63 സ്ഥലങ്ങളിൽ. ഇയാളുമായി ഇടപഴകിയ പലരേയും തിരിച്ചറിഞ്ഞു വീടുകളിൽ നിരീക്ഷണത്തിലാക്കി. കഴിഞ്ഞ ഫെബ്രുവരി 29 മുതൽ മാർച്ച് 26 വരെ ഇയാൾ പോയ സ്ഥലങ്ങളിലെ വിവരം ശേഖരിച്ചാണ് ഇത്രയും പേരെ നീരീക്ഷണത്തിലാക്കിയത്. ഇയാളുമായി സമ്പർക്കം പുലർത്തിയവരെയെല്ലാം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖരാണ് ഇടുക്കിയിലെ പൊതുപ്രവർത്തകനുമായി അടുത്തിടപഴകിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് വീടുകളിൽ നിരീക്ഷണത്തിലുള്ളത്.

പൊതുപ്രവർ‍ത്തകൻ ഏറ്റവും അധികം ബന്ധപ്പെട്ടിട്ടുള്ള ചെറുതോണി ടൗണിലും പരിസര പ്രദേശങ്ങളിലും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കും. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ജില്ലഭരണകൂടം അറിയിച്ചു. ഇടുക്കി, പാലക്കാട്, എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ 63 സ്ഥലങ്ങളിലാണ് ഇത്രയും ദിവസത്തിനുള്ളിൽ ഇയാൾ യാത്ര നടത്തിയത്. രണ്ടിടത്ത് ധർണയിൽ പങ്കെടുത്തു. നിയമസഭ മന്ദിരത്തിൽ പോയി നേതാക്കളെ കണ്ടു. അഞ്ച് തവണ കെഎസ്ആർടിസിയിലും ഒരു തവണ തീവണ്ടിയിലും യാത്ര ചെയ്തു. നാല് തവണ പള്ളിയിൽ നമസ്കാരത്തിനായി പോയി.