Crime Top Stories WOLF'S EYE

കറുത്ത വസ്ത്രങ്ങള്‍ ധരിച്ചു ഭീകരരൂപിയായെത്തിയ മോഷ്ടാവിന്റെ പിടിയില്‍ നിന്ന് സ്ത്രീകളും കുഞ്ഞുങ്ങളും രക്ഷപ്പെട്ടത് ഇങ്ങനെ

കാസര്‍ഗോഡ്: ഒരു രാത്രി ഇരുട്ടി വെളുപ്പിക്കാന്‍ അവര്‍ അനുഭവിച്ച ഭയം പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചു ഭീകരരൂപിയായി എത്തിയ മോഷ്ടാവ് പിഞ്ചുമക്കളുടെ കഴുത്തില്‍ കത്തിവച്ചു കൊല്ലുമെന്ന ഭീഷണിയുയര്‍ത്തിയത് ആമിനയുടെയും മറിയംബിയുടെയും മനസില്‍ ഇപ്പോഴും ഒരു ഞെട്ടലായി കിടക്കുകയാണ്.കാസര്‍ഗോഡ് പൈക്ക ചൂരിപ്പള്ളത്താണ് മോഷണം നടന്നത്.

മറിയാംബിയും ആമിനയും രണ്ട് കുഞ്ഞുങ്ങളും താമസിക്കുന്ന വീട്ടിലെ ഹാളില്‍ സാധാരണ രാത്രി ലൈറ്റ് അണയ്ക്കാറില്ല. എല്ലാ മുറികളിലേക്കും ഈ വെളിച്ചം മതി. കിടപ്പുമുറി പൂട്ടാതെയാണു കിടക്കാറ്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി ഇരുട്ടിന്റെ മറവില്‍ അക്രമിയായ ഒരു മോഷ്ടാവ് ഇവരുടെ വീട് ലക്ഷ്യം വെച്ചെത്തി. ഈ സമയം പുറത്ത് മഴ തകര്‍ത്ത് പെയ്യുകയായിരുന്നു. ഹാളില്‍ ആളനക്കമുണ്ടെന്ന് ആമിനയ്ക്ക് തോന്നിയെങ്കിലും ഉറക്കക്ഷീണത്താല്‍ കിടക്കയില്‍ തന്നെ കിടന്നു. പെട്ടെന്നാണ് ജാക്കറ്റും കയ്യുറയും ധരിച്ചെത്തിയ ആള്‍ മുഖത്തു മുളകുപൊടി വിതറിയത്. എന്താണു സംഭവിച്ചതെന്നറിയാതെ പകച്ചുനിന്നതോടെ ചുമരിനു തല ചേര്‍ത്തിടിച്ചു, കഴുത്തില്‍ കത്തിവച്ചു. വീടിന്റെ അടുക്കളയിലെ സ്റ്റോര്‍ മുറിയുടെ ഗ്രില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തു കടന്നത്.

ഇവിടെ ഒന്നുമില്ലെന്ന് ആമിന നിലവിളിച്ചു. ഇത് കേട്ടാണു മറിയംബി ഉണര്‍ന്നത്. ഇതോടെ ആമിനയെ വിട്ടു മറിയംബിയുടെ നേരെ മോഷ്ടാവ് തിരിയുകയും കത്തിവീശുകയും ചെയ്തു. മാറാന്‍ ശ്രമിച്ചപ്പോഴൊക്കെ കൈക്ക് വെട്ടുകയും ചവിട്ടുകയും ചെയ്തു. മറിയംബിയുടെ ഇരുകൈകള്‍ക്കും ആമിനയുടെ മുഖത്തുമാണു പരുക്കേറ്റത്. ഒരുവിധം ചെറുത്തുനിന്നു മറിയംബിയും ആമിനയും ആമിനയുടെ മുറിയില്‍ കയറി വാതിലിന്റെ കുറ്റിയിട്ടു. ഇതൊന്നും അറിയാതെ അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്നു മറിയംബിയുടെ മക്കളായ മുഹമ്മദ് ഹാദി (രണ്ട്), ഇസഫാത്തിമ (അഞ്ച്)എന്നിവര്‍. മോഷ്ടാക്കള്‍ കുഞ്ഞുങ്ങളെ കാണില്ലെന്നാണ് മറിയാംബിയും ആമിനയും കരുതിയതെങ്കിലും തെറ്റി. കിടപ്പുമുറിയുടെ വാതിലിനു പുറത്ത് മക്കളുടെ നിലവിളി കേട്ടതോടെ സ്ത്രീകള്‍ വാതില്‍ തുറന്നു. കുട്ടികളുടെ കഴുത്തില്‍ കത്തിവച്ചു കൊല്ലുമെന്നു പറയുകയാണു മോഷ്ടാവ്. ഇതോടെ ആമിനയുടെ മാലയും മറിയംബിയുടെ ബ്രേസ്‌ലറ്റും വളയും നല്‍കി. തങ്ങളുടെ കൈയില്‍ ഇത് മാത്രമേയുള്ളൂവെന്ന് ആണയിട്ട് പറഞ്ഞതോടെയാണ് മോഷ്ടാവ് പിന്‍വാങ്ങിയത്.

ഏഴേ മുക്കാല്‍ പവന്‍ തൂക്കം വരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ഭര്‍ത്താവ് മരിച്ച ആമിനയുടെ മകന്‍ വിദേശത്താണ്. കാസര്‍ഗോട് ഡിവൈഎസ്പി എം.വി.സുകുമാരന്‍, ബദിയടുക്ക എസ്‌ഐ മെല്‍വിന്‍ ജോസ് എന്നിവര്‍ പരിശോധന നടത്തി. ഇതുവരെ മോഷ്ടാവിനെക്കുറിച്ചു യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു.

Related posts

കവര്‍ച്ചാകേസ് പ്രതി പരപ്പനങ്ങാടി സ്വദേശിനി നസീമയെ പൊലീസ് പിടികൂടി

subeditor

ബ്രിട്ടനില്‍ കുടിയേറ്റ അമ്മമാര്‍ക്കായി പ്രത്യേക ഇംഗ്ലീഷ് പരീക്ഷ; ലക്ഷ്യം മുസ്‌ലിം സ്ത്രീകള്‍, തോറ്റാല്‍ നാടുകടത്തുമെന്ന് ഡേവിഡ് കാമറണ്‍

subeditor

നാലുമണിക്കൂര്‍ ചോദിച്ചു രണ്ടുമണിക്കൂര്‍ നല്‍കി; പ്രോസിക്യൂഷന്‍ വാദങ്ങള്‍ പൊളിച്ചടുക്കി ദിലീപ് തിരിച്ചെത്തി

pravasishabdam news

വാലന്റൈന്‍സ് ഡേയില്‍ ഇന്ന് ചുംബനദിനമാണെന്ന് പറഞ്ഞ് ക്ലാസിലെ പെണ്‍കുട്ടികളെ ഓരോരുത്തരെയായി ഓഫീസ് മുറിയില്‍ വിളിച്ച് ചുംബനം! അവസാനം അധ്യാപകന്റെ ചുംബനക്കൊതി തീര്‍ത്തത് രക്ഷകര്‍ത്താക്കളും

ഏറ്റവും ഉയരം കൂടിയ പ്രതിമ ഇനി ഇന്ത്യയ്ക്ക് സ്വന്തം

subeditor6

ക്രിസ്ത്യൻ യുവതിയേ നിർബന്ധിപ്പിച്ച് ഹിന്ദു നായർ ആക്കിയത്, കേസ് ഒതുക്കാൻ പോലീസിനു വൻ സമ്മർദ്ദം

സ്റ്റീഫന്‍ ഹോക്കിങ് ദശാബ്ദങ്ങള്‍ക്ക് മുമ്പെ മരിച്ചു; ഇപ്പോഴുള്ളത് അദ്ദേഹത്തിന്റെ അപരനോ?

കൊച്ചുകുട്ടികളുടെ അശ്ലീലദൃശ്യങ്ങളും ചിത്രങ്ങളും ടെലഗ്രാമിൽ വിതരണം; മലപ്പുറത്ത് 25 വയസ്സുകാരൻ പിടിയിൽ

ബുള്ളറ്റ് ട്രെയിന്‍ ഇന്ത്യയിലെത്താന്‍ അമ്പതുവര്‍ഷം വൈകി-പീയുഷ് ഗോയല്‍

subeditor12

ബിസിനസ്സിനെക്കുറിച്ച് ഒന്നുമറിയാത്ത ഞാന്‍ ആ കുടുംബത്തോടൊപ്പം നില്‍ക്കുക മാത്രമാണ് ചെയ്തത്: പക്ഷെ, അറസ്റ്റിനുശേഷം ആദ്യമായി നടി ധന്യയുടെ വെളിപ്പെടുത്തല്‍

ആദ്യകാലത്ത് ഞാനൊരു ഹിന്ദുതീവ്രവാദിയായിരുന്നു; ഗോള്‍വള്‍ക്കര്‍ വഴി ഇപ്പോള്‍ ഗാന്ധിയിലെത്തി: രാഹുല്‍ ഈശ്വര്‍

കമ്യൂണിസ്റ്റുകാരുടെ 13 പേടി. 13നമ്പർ സ്റ്റേറ്റ് കാർ ഉപേക്ഷിച്ചതിനെ കളിയാക്കി കെ.സുരേന്ദ്രൻ

subeditor

സിവിൽ സർവീസ് വിദ്യാർഥിയെ ബലാത്സംഗം ചെയ്ത കേസിൽ നാലു പ്രതികൾക്കു ജീവപര്യന്തം; പ്രതികളെ പരസ്യമായി തൂക്കിലേറ്റണമെന്ന ആവശ്യവുമായി പെൺകുട്ടി

subeditor12

മറൈൻ ഡ്രൈവിൽ നാട്ടുകാർ നോക്കി നിൽക്കെ കിടപ്പറയിലെ രഹസ്യം അങ്ങാടിപ്പാട്ടാക്കി കമിതാക്കൾ

വമ്പന്‍ സ്രാവിനും മാഡത്തിനും പിന്നാലെ പൊലീസ് യാത്ര തുടങ്ങി

special correspondent

ഇരുപ്പം വീട് ശശിധരന്‍ എന്ന ഐവി ശശി ; അവളുടെ രാവുകളിലൂടെ വിലയേറിയ സംവിധായകനായി

അപസ്മാരം ബാധിച്ച സമയത്ത് 19കാരിനേഴ്സിങ്ങ് വിദ്യാർഥിനിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാൽസംഗം നടത്തി

subeditor

കാമുകിയെ സ്വന്തമാക്കാന്‍ കാമുകന്‍ പോലീസിന്റെ തുണി വരെ വലിച്ചൂരി; കാമുകിക്ക് വേണ്ടി ഈ കാമുകന്‍ നടത്തിയത് സിനിമയെ വെല്ലുന്ന നാടകങ്ങള്‍