കാസർകോട് ട്രാക്കിൽ നിർത്തിയ ട്രെയിനിൽ നിന്നും നാല് പേർ ഇറങ്ങിയോടി: കോയിപ്പാടി സ്വദേശികളെ പിടികൂടി ക്വാറന്റൈനിലാക്കി

കാസ‍ർകോട്: സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് ട്രാക്കിൽ നിർത്തിയ ട്രെയിനിൽ നിന്നും നാല് പേർ ഇറങ്ങിയോടി. ഇറങ്ങിയോടിയ നാല് പേർ പൊലീസിൻ്റെ പിടിയിലായി. കാസർകോട്ട് ജില്ലയിലെ ഉപ്പളയിലാണ് സംഭവം.

മഹാരാഷ്ട്രയിൽ നിന്നും ഇന്ന് കേരളത്തിലേക്ക് വന്ന സ്പെഷ്യൽ ട്രെയിനിലുണ്ടായിരുന്ന നാല് പേരാണ് സിഗ്നൽ കിട്ടാത്തതിനെ തുടർന്ന് ട്രെയിൻ നിർത്തിയപ്പോൾ ഇറങ്ങിയോടിയത്. മഹാരാഷ്ട്രയിൽ നിന്നും വന്ന സ്പെഷ്യൽ ട്രെയിനിലെ യാത്രക്കാർ ഇറങ്ങിയോടിയെന്ന വിവരം ലഭിച്ചതോടെ പൊലീസ് ഇവർക്കായി തെരച്ചിൽ ആരംഭിച്ചു. ട്രെയിനിൽ നിന്നും ഇറങ്ങിയോടിയ നാല് പേരും ഓട്ടോയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് പിടികൂടി. കോയിപ്പാടി സ്വദേശിയായ ഷാജിയും മറ്റു നാല് പേരുമാണ് തീവണ്ടിയിൽ നിന്നുമിറങ്ങിയോടിയതെന്ന് പൊലീസ് അറിയിച്ചു.

Loading...

കാസർകോടേക്ക് മംഗലാപുരത്ത് നിന്നും ദിശയിലേക്ക് വരികയായിരുന്ന ട്രെയിൻ ഉപ്പളയ്ക്ക് സമീപം മുന്നോട്ട് പോകാനുള്ള സിഗ്നൽ കാത്ത് ട്രാക്കിൽ നിർത്തിയ സമയത്താണ് നാല് പേർ ട്രെയിനിൽ നിന്നും ഇറങ്ങി ഓടിയത്. പിടികൂടിയ ഇവരെ സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള നിരീക്ഷണകേന്ദ്രത്തിലാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.