കശ്മീരിലെ സംഘർഷങ്ങൾക്ക് നേതൃത്വം നൽകുന്ന ഹുറിയത്ത് നേതാക്കൾക്ക് സമൻസ്

ന്യൂ ഡൽഹി: സംഘർഷത്തിന് അയവുവരാത്ത കാശ്മീരിൽ വിഘടനവാദി നേതാക്കൾക്ക് എൻഐഎ സമൻസ് അയച്ചു. കശ്മീരില്‍ അ ട്ടിമറി ശ്രമങ്ങള്‍ക്കും, വിഘടനവാദ പ്രവൃത്തികള്‍ക്കും സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ തഹ്രീഖ് ഇ ഹുറിയത്ത് നേതാക്കളായ ഫറൂഖ് അഹമ്മദ് ദര്‍, ജാവേദ് അഹമ്മദ് ബാബ എന്നിവര്‍ക്കാണ് എന്‍ഐഎ നോട്ടീസ് അയച്ചത്.‌

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, വസ്തുവകകളുമായി ബന്ധപ്പെട്ട രേഖകള്‍ തുടങ്ങിയവയുമായി ഡല്‍ഹിയിലെ എന്‍ഐഎയുടെ ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകണമെന്നാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.‌