കാശ്മീർ പാകിസ്താന്റെ മുഖ്യ അജണ്ട: പാക് കരസേന മേധാവി

ഇസ്ലാമാബാദ്: ഇന്ത്യയെ കീറിമുറിച്ചതു മതിയായില്ല പാകിസ്താനികള്‍ക്ക്. ഇപ്പോള്‍ ഇതാ പുതിയ അവകാശവാദങ്ങളുമായി പാക് പടനാകയകന്‍. കാശ്മീർ വിഭജനത്തിന്റെ പൂർത്തിയാകാത്ത അജണ്ടയെന്നാണ് പാകിസ്ഥാൻ കരസേനാ മേധാവി ജനറൽ റഹീൽ ഷെരീഫ് പറയുന്നത്. പാകിസ്ഥാനും കാശ്മീരും തമ്മിൽ അഭേദ്യമായ ബന്ധമാണ്. മേഖലയിൽ സമാധാനം ലക്ഷ്യമിടാനായി കാശ്മീർ പ്രശ്നത്തിൽ യു.എൻ പ്രമേയമനുസരിച്ച് കാശ്മീരിലെ ജനങ്ങളുടെ പ്രതീക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന നീതിപൂർവ്വമായ തീരുമാനം നടപ്പാക്കണമെന്ന് അദ്ദേഹം നാഷണൽ ഡിഫൻസ് യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച യോഗത്തിൽ പറഞ്ഞു.

പരമ്പരാഗതവൈരം ആളിപ്പടർത്തി രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കാനായി പാകിസ്ഥാന്റെ ശത്രുക്കൾ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുമ്പോൾ ഇത്തരം പ്രവൃത്തികളെ ചെറുക്കാൻ സേന പര്യാപ്തമാണ്. മറ്റു രാജ്യങ്ങളെ പാകിസ്ഥാനെതിരെ പ്രവർത്തിക്കാനനുവദിക്കില്ല. പാകിസ്ഥാനിൽ തീവ്രവാദം വളർത്തുന്നതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നാരോപിക്കുന്നതായിരുന്നു ജനറൽ റഹീൽ ഷെരീഫിന്റെ പരാമർശങ്ങൾ. കൂടാതെ ചൈനയുമായുള്ള പാകിസ്ഥാന്റെ 46 ബില്ല്യൺ ഡോളർ സാമ്പത്തിക ഇടനാഴി കരാർ ഇന്ത്യ അട്ടിമറിക്കാൻ ശ്രമിക്കുന്നതായി പാകിസ്ഥാൻ മുമ്പ് ആരോപിച്ചിരുന്നു.

Loading...