ജമ്മു കശ്മീരിൽ ഭീകരാക്രമണം; വെടിയേറ്റ് രണ്ട് പ്രദേശവാസികൾ മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഭീകരരുടെ വെടിയേറ്റ് രണ്ട് പ്രദേശവാസികളാണ് കൊല്ലപ്പെട്ടത്. രജൗരിയിൽ രാവിലെ 6.15നായിരുന്നു സംഭവം. ഭീകരാക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഭീകരർക്കായി സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചു.

രജൗരി സ്വദേശികളായ ശാലീന്ദർ കുമാർ, കമൽ കിഷോർ എന്നിവരാണ് മരിച്ചത്. രജൗരിയിലെ സൈനിക ആശുപത്രിയ്‌ക്ക് സമീപമായിരുന്നു ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Loading...

ഭീകരരുടെ ആക്രമണം സുരക്ഷാ സേനയെ ലക്ഷ്യമിട്ടായിരുന്നു എന്നാണ് സംശയിക്കുന്നത്. സംഭവ സമയം സ്ഥലത്ത് സുരക്ഷാ സേനയും, പോലീസും ഉണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.