പൊലീസ് നിയമഭേദഗതി വിഷയത്തില്‍ കമല്‍ഹാസന്റെ പ്രതികരണം തേടി നടി കസ്തൂരി

ചെന്നൈ : വിവാദമായ പൊലീസ് നിയമഭേദഗതി വിഷയത്തില്‍ നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്റെ പ്രതികരണം തേടി നടി കസ്തൂരി. എഐഎഡിഎംകെയെയും ബിജെപിയെയും എപ്പോഴും എതിര്‍ക്കുന്ന കമല്‍ സര്‍, പിണറായി വിജയന്റെ പൊലീസ് ആക്ടിനെ എങ്ങനെയാണ് കാണുന്നത്. ട്വിറ്റര്‍ കുറിപ്പില്‍ കസ്തൂരി ചോദിച്ചു.

കസ്തൂരിയുടെ ട്വിറ്ററിലെ കുറിപ്പ് ഇങ്ങനെ- ബഹുമാനപ്പെട്ട കമല്‍ ഹാസന്‍. എഐഎഡിഎംകെ, ബിജെപി സര്‍ക്കാരുകളെ സ്വേച്ഛാധിപത്യമെന്ന് താങ്കള്‍ നിരന്തരം വിമര്‍ശിക്കാറുണ്ട്. കൊറോണ പ്രതിരോധം, മികച്ച ഭരണം എന്നിവയെല്ലാം ചൂണ്ടിക്കാട്ടി പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രകീര്‍ത്തിക്കാറുണ്ട്. കേരള സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് ആക്ടിനോടും ഈ നിലപാടാണോ ഉള്ളത് ?. നടി കസ്തൂരി ട്വീറ്റില്‍ ചോദിക്കുന്നു.

Loading...

അതേസമയം പ്രതിഷേധങ്ങൾക്കൊടുവിൽ വിവാദമായ പൊലീസ് നിയമഭേദഗതി ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ കക്ഷികളുമായി ചര്‍ച്ച നടത്തി അഭിപ്രായം ആരാഞ്ഞ ശേഷം മാത്രമേ നിയമഭേദഗതി നടപ്പാക്കൂ. ഇതിന്റെ ഭാഗമായി നിയമസഭയില്‍ വിശദമായി ചര്‍ച്ച നടത്തുമെന്നും മറ്റു നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.