അവരെ തൂക്കിലേറ്റുമ്പോള്‍ മാത്രമേ എന്റെ മകള്‍ക്ക് നീതി ലഭിക്കൂ, കത്വ വിധിയില്‍ പെണ്‍കുട്ടിയുടെ അമ്മ

കത്വയില്‍ എട്ടു വയസുകാരിയെ ലൈംഗികമായി ആക്രമിച്ച് കൊന്ന കേസില്‍ ആറ് പ്രതികള്‍ക്കും വധശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി പെണ്‍കുട്ടിയുടെ പിതാവ് മുഹമ്മദ് അക്തര്‍. മുഴുവന്‍ പ്രതികളേയും വധശിക്ഷയ്ക്ക് വിധിച്ചാല്‍ മാത്രമേ തന്റെ മകള്‍ക്ക് നീതി ലഭിക്കുവെന്ന് പെണ്‍കുട്ടിയുടെ അമ്മയും പ്രതികരിച്ചു.

വിധിയെ സ്വാഗതം ചെയ്യുന്നു. അവര്‍ എന്റെ മകളോട് ചെയ്ത് കണ്ണില്ലാത്ത ക്രൂരതയ്ക്ക് അവര്‍ക്ക് മരണശിക്ഷ വിധിക്കണമെന്ന് പ്രതീക്ഷിച്ചിരുന്നു. – അക്തര്‍ പറഞ്ഞു. കേസില്‍ പ്രധാന കുറ്റവാളിയായ വ്യക്തിയെ വെറുതെവിട്ട കോടതി വിധി അതിശയിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

Loading...

കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഒരാളെ വെറുതെ വിട്ട നടപടിയെ അംഗീകരിക്കാന്‍ സാധിക്കുന്നില്ല. – അദ്ദേഹം പറഞ്ഞു.

‘എന്റെ മകളുടെ കാര്യത്തില്‍ നീതി ലഭിക്കണം. എല്ലാ പ്രതികളും തൂക്കിലേറ്റപ്പെടുമ്പോള്‍ മാത്രമേ ആ നീതി ലഭ്യമാകൂ’- പെണ്‍കുട്ടിയുടെ അമ്മ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.