കത്വ പീഡനം ‘ചെറിയ സംഭവം’ എന്ന് ജമ്മുകശ്മീര്‍ ഉപമുഖ്യമന്ത്രി

കത്വ പീഡനം ‘ചെറിയ സംഭവം’ എന്ന് ജമ്മുകശ്മീരിലെ പുതിയ ഉപമുഖ്യമന്ത്രി കവീന്ദര്‍ ഗുപ്ത. ജമ്മുകശ്മീരിലെ മെഹ്ബൂബ മുഫ്തി സര്‍ക്കാര്‍ മന്ത്രിസഭ ഇന്നലെയാണ് പുനഃസംഘടിപ്പിച്ചത്. കവിന്ദര്‍ ഗുപ്തയും ഇന്നലെയാണ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു പുതിയ ഉപമുഖ്യമന്ത്രിയുടെ വിവാദ പരാമര്‍ശം. ”അതൊരു ചെറിയ സംഭവമാണ്. പക്ഷെ ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് നമ്മള്‍ ഉറപ്പുവരുത്തണം. ആ കുട്ടിക്ക് നീതി ലഭിക്കണം.സംസ്ഥാനത്തിന് മുന്നില്‍ ഒരുപാട് വെല്ലുവിളികളുണ്ട്”,ഗുപ്ത പറഞ്ഞു.

Loading...

കത്വ സംഭവവുമായി ബന്ധപ്പെട്ടാണ് കശ്മീര്‍ മന്ത്രിസഭാ പുനഃസംഘടന നടന്നതെന്ന് ബിജെപിയും പിഡിപിയും സമ്മതിക്കാന്‍ തയ്യാറായിട്ടില്ല.