മണ്ണിനടിയില്‍ യജമാനനുണ്ട്, കവളപ്പാറയിലെ കണ്ണീര്‍ കാഴ്ച

Loading...

ഒറ്റ രാത്രി കൊണ്ടാണ് ഒരു ജനവാസ കേന്ദ്രം നീര്‍ച്ചാലായി മാറിയത്. മണ്ണും ചെളിയും നിറഞ്ഞ പ്രദേശത്ത് ഇപ്പോ!ഴും ചേതനയറ്റ ശരീരങ്ങള്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നു. ഉരുള്‍പൊട്ടിയ കവളപ്പാറയിലെ കാ!ഴ്ച ആരുടെയും കണ്ണ് നനയിക്കുന്നതാണ്. തന്റെ ഉറ്റവര്‍ ഇതിനിടിയിലുണ്ടെന്ന് അറിഞ്ഞിട്ടും വേദന കടിച്ചമര്‍ത്തി അവരും തെരയുകയാണ്. മണ്ണിനടിയില്‍ പ്രതീക്ഷയുടെ ഹൃദയത്തുടിപ്പ് ഉണ്ടോയെന്ന കാത്തിരിപ്പുമായി. ആ കാത്തിരിപ്പിനിടയില്‍ ഒരു നായയുമുണ്ട്. തന്റെ യജമാനനായ ശിവനെയും കുടുംബത്തെയും കാത്ത്. ഭദ ഹിന്ദു’വാണ് നായയുടെ ചിത്രം ഉ!ള്‍പ്പെടെ പുറംലോകത്തെത്തിച്ചത്.

നായ കാത്തിരിക്കുന്ന മണ്ണിനടിയില്‍ അവന്റെ ജയമാനനുണ്ട്. ഇന്നലെവരെ ആഹാരം നല്‍കിയ യജമാനനെ കാത്ത് വീടിന്റെ അടയാളമുള്ളിടത്ത് മണ്ണിനുമുകളില്‍ കാത്തിരിക്കുകയാണവന്‍. ശിവന്‍ പള്ളത്തിന്റെ കവളപ്പാറയിലെ വീട്ടില്‍ അവനുണ്ടായിരുന്നു. എന്നാല്‍ ഉരുള്‍പൊട്ടലില്‍ അവനെ മാത്രം ബാക്കിയാക്കി ആ അഞ്ചംഗകുടുംബം മണ്ണിനടിയിലായി. ശിവന്റെ അച്ഛന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഇനിയും ആ കുടുംബത്തിലെ നാലുപേരെ കൂടി കണ്ടെത്താനുമുണ്ട്.

Loading...

ശിവന്റെ വീടിരിക്കുന്നതിന്റെ അടയാളം ആ നായയാണ്. ആ കുന്നിനടിയില്‍ ആരൊക്കെ എവിടെയൊക്കെ എന്ന് അറിയാതെ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ തുടരുമ്പോഴും ആ നായ അവിടെത്തന്നെയുണ്ട്. അവനോളം മറ്റാര്‍ക്കുമറിയില്ലല്ലോ എവിടെയാണ് തന്റെ യജമാനനും കുടുംബവും ഉറങ്ങുന്നതെന്ന്. ദുരന്തത്തിന്റ നേര്‍ക്കാ!ഴ്ച കൂടിയാകുകയാണ് ഈ നായ.