കവളപ്പാറയില്‍ ജീവതം വഴിമുട്ടി ; വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തി പിണറായി സര്‍ക്കാര്‍

പ്രളയത്തിന്റെ കലിയില്‍ ബാക്കിയായവരായ കവളപ്പാറയിലെ കുടുംബങ്ങള്‍ക്കു ദുരിതം ഇനിയും തീരുന്നില്ല… പിണറായി സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ പതിനായിരം രൂപ പോലും ലഭിക്കാത്ത നിരവധി പേരാണ് കവളപ്പാറയിലുള്ളത്…. കിടപ്പാടം പോലുമില്ലാത്ത ഒട്ടനേകം പേര്‍ അവിടെ കൊടും ദുരിതം അനുഭവിക്കുന്നുണ് ….കിടപ്പാടത്തിന് ഭൂമിയും 10,000 രൂപയുമൊക്കെയുയുള്ള വാഗ്ദാനങ്ങള്‍ പിണറായി വെള്ളത്തില്‍ വരച്ച വര പോലെആക്കിത്തീര്‍ത്തു …പിണറായി സര്‍ക്കാരിന്റെ എപ്പോഴുത്തെ കാഴ്ചപ്പാടില്‍ കേരളത്തിലെ ജനതകള്‍ എല്ലാവരും സുഖലോലുപറയാന്‍ ജീവിക്കുന്നത് .. പ്രളയത്തിന്റെ ട്രൈയഹത്തില്‍ ആക്കപെട്ടവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരുമെന്നൊക്കെ പറഞ്ഞിരുന്ന പിണറായി സര്‍ക്കാര്‍ എപ്പോള്‍ വേറെ പല ചര്‍ച്ച വിഷയങ്ങളിലുമാണ് ശ്രദ്ധ പുലര്‍ത്തുന്നത് …കേരലാത്തിന്റെ സബതിക വളര്‍ച്ച മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യം …ജീവനും ജീവിതങ്ങള്‍ക്കും പുല്ലു വിലയാന്‍ സര്‍ക്കാര്‍ കല്‍പ്പിക്കുന്നു എന്നതിന്റെ ഉത്തമ ഉദാഹരനാം കൂടിയാണ് കവളപ്പാറയിലെ കുടുംബങ്ങള്‍ …

മണ്ണിടിച്ചിലില്‍ വീട് അപ്രത്യക്ഷമായതോടെ സ്ഥലം നിര്‍ണയിച്ചു കിട്ടുക എന്നതാണ് ഏറെ ബുദ്ധിമുട്ട്. സര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ മാത്രമെ ഇവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുകയുള്ളു.
ഉറ്റവരെ നഷ്ടപ്പെട്ട വേദനയില്‍ ഓഫീസുകള്‍ കയറിയിറങ്ങാന്‍ പലരും തയ്യാറാകുന്നില്ല. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധന സഹായം ദുരിത ബാധിതര്‍ക്ക് ഇതുവരെ ലഭിച്ചില്ല.ദുരന്തത്തിന് ശേഷം വാഗ്ദാനങ്ങള്‍ ലഭിച്ചെങ്കിലും സഹായം ഇതുവരെ ലഭിക്കാതെ പലരും പെരുവഴിയില്‍ തന്നെയാണ്. ഇതില്‍ കുടുംബത്തിലെ ആറംഗങ്ങള്‍ നഷ്ടപ്പെട്ട് തനിച്ചായവരും, ആശുപത്രിയില്‍ ആയതു കാരണം കൊണ്ടു മാത്രം രക്ഷപ്പെട്ടവരുമുണ്ട്. പലരും വാടക വീടുകളിലും മറ്റുമാണ് ഇപ്പോള്‍ താമസിക്കുന്നത്…

Loading...

മഹാപ്രളയം കേരളത്തെ ഒന്നാകെ മുക്കികളഞ്ഞ വര്‍ഷമായിരുന്നു 2018… 1924ലെ പ്രളയത്തിനുശേഷം ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്… ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷകാലത്ത് ഉയര്‍ന്ന അളവില്‍ മഴ പെയ്തതിന്റെ ഫലമായാണ് വെള്ളപ്പൊക്ക ദുരന്തം സംഭവിച്ചത്… അതിശക്തമായ മഴയെത്തുടര്‍ന്ന് മിക്ക ജില്ലകളിലും വെള്ളപ്പൊക്കവും മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലുമുണ്ടായി… അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ അവയുടെ ഷട്ടറുകള്‍ തുറന്നുവിട്ടത് വെള്ളപ്പൊക്കത്തിന്റെ ആഘാതം വര്‍ധിപ്പിചിരുന്നു …. അങനെ ചരിത്രത്തിലാദ്യമായി 54 അണക്കെട്ടുകളില്‍ 35 എണ്ണവും തുറന്നുവിടേണ്ടിവന്നു…

ഇതര ജില്ലകളെ അപേക്ഷിച്ച് മലപ്പുറതു വെള്ളപ്പൊക്കതോത് കുറവായിരുന്നെങ്കിലും ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് മരണ സംഖ്യ വര്‍ധിച്ചു… . 12 ലക്ഷത്തിലധികം പേരെ ജില്ലയില്‍ ഈ പ്രളയം നേരിട്ട് ബാധിച്ചു… രണ്ട് ദിവസത്തോളം ടൗണ്‍ വെള്ളം മൂടി…കുന്തിപ്പുഴയും അതിന്റെ കൈവഴികളും തോടുകളും കര കവിഞ്ഞു ഒഴുകിയതു മൂലം പുഴക്ക് ഇരുവശവുമുള്ള ഒട്ടനേകം വീടുകള്‍ വെള്ളത്തിനടിയിലായി. മലയോര മേഖലകളായ കവളപറ പോലെയുള്ള നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉരുള്‍ പൊട്ടല്‍ എന്നിവമൂലം നിരവധി വീടുകള്‍ക്കും റോഡുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു.
കഴിഞ്ഞ രണ്ടു കൊല്ലവും പ്രളയം അതിന്റെ എല്ലാ തീവ്രതയോടും കൂടിയാണ് കേരളത്തെ തകര്‍ത്തത്. പതിനാലു ജില്ലകളിലും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടമുണ്ടായി. നിരവധി ആളുകള്‍ മരിച്ചുവീണു. ആയിരക്കണക്കിന് ആളുകളുടെ ഉപജീവനം ഇല്ലാതെയായി. എല്ലാവരും ഇപ്പോള്‍ അതിജീവനത്തിലാണ്. മലവെള്ളത്തില്‍ കുത്തിയൊലിച്ചുപോയ ജീവിതം തിരിച്ചുപിടിക്കലിലാണ്.