‘മണ്ണിനടിയില്‍ പെടുന്നതായിരുന്നു ഇതിലും ഭേദം’, കവളപ്പാറക്കാര്‍ സമരത്തില്‍

കവളപ്പാറയിലെ ദുരന്തത്തില്‍ മുഖം തിരിച്ച് സര്‍ക്കാര്‍. ദുരന്തം സംഭവിച്ച് നാലു മാസം പിന്നിടുമ്പോഴും സര്‍ക്കാര്‍ പ്രഖ്യാപിച്ച യാതൊരു ആനുകൂല്യങ്ങളും നടപ്പില്‍ വരാത്തില്‍ പ്രതിഷേധിച്ച് ദുരന്തഭൂമിയില്‍ ഇരകളുടെ സമരം ശക്തം. വീടിനും ഭൂമിക്കുമായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങി വലഞ്ഞ ഇരകള്‍ക്കാണ് ദുരന്ത ഭൂമിയെ സമരഭൂമിയാക്കേണ്ടി വന്നത്. ഇവര്‍ക്കൊപ്പം സമരത്തിന് പിന്തുണയുമായി നാട്ടുകാരും രംഗത്തുണ്ട്.

ഉറ്റവര്‍ക്കൊപ്പം എല്ലാ സമ്പാദ്യങ്ങളും നഷ്ടമായ നിരവധി കുടുംബങ്ങളാണ് കവളപ്പാറയിലുള്ളത്. ഇവരുടെ പ്രതി സന്ധി പലവട്ടം സര്‍ക്കാര്‍ സംവിധാനങ്ങളെ ബോധ്യമാക്കിയിട്ടും നടപടിയില്ലെ ന്നാണ് ആക്ഷേപം. ദൂരെ സ്ഥലങ്ങളിലെ വാടക വീടുകളില്‍ നിന്നാണ് ഭൂരിഭാഗം ആളുകളും സമരത്തിന് എത്തിയത്. കൃഷിഭൂമി കൂടി നഷ്ടമായതോടെ വാടക നല്‍കാനും ജീവിക്കാനും ഇവര്‍ക്ക് വരുമാനമില്ലാതായി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Loading...

വീടും കുടുംബവും നഷ്ടപ്പെട്ട ഞങ്ങള്‍ നിരാലംബരും നിസഹായരുമാണ് എന്ന തലക്കെട്ടോടെയുള്ള ഫ്‌ളക്‌സ് ബോര്‍ഡ് കെട്ടിയായിരുന്നു സമരം. ദുരന്തം നടന്ന് നാലുമാസം പിന്നിട്ടിട്ടും ഇരകള്‍ക്ക് സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ലെന്നാണ് ആരോപണം. ദുരന്തത്തിനുശേഷം മത, രാഷ്ട്രീയ, സാംസ്‌കാരിക സംഘടനകള്‍ കവളപ്പാറയുടെ പുനരുദ്ധാരണത്തിനായി നിലകൊള്ളുന്ന റീബില്‍ഡ് നിലമ്പൂരിന് ഒരുപാട് സഹായങ്ങള്‍ കൈമാറി. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഒരുകോടി 20 ലക്ഷം രൂപ വീട് നിര്‍മാണത്തിനായി കൈമാറി. എന്നാല്‍, വീട് നഷ്ടപ്പെട്ട കവളപ്പാറയിലെ ഒരു കുടുംബത്തിനെപ്പോലും പുനരധി വസിപ്പിക്കാന്‍ റീബില്‍ഡ് നിലമ്പൂരിനോ സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ലെന്ന് സമരക്കാര്‍ പറയുന്നു.

നാലുമാസമായിട്ടും ദുരിത ബാധിതര്‍ക്ക് വീടുവയ്ക്കാന്‍ ഭൂമി വാങ്ങുന്നതിനുപോലും സര്‍ക്കാരിന് സാധിച്ചില്ലെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി. അടിയന്തര ധന സഹായമായ 10,000 രൂപ പോലും സര്‍ക്കാരില്‍ നിന്ന് ദുരിതബാധിതര്‍ക്ക് ലഭിച്ചിട്ടില്ല. നഷ്ടപരിഹാരം അനുവദിക്കുക, നഷ്ട പരിഹാരം ആരുടെയും ഔദാര്യമല്ല, അവകാശമാണ് തുടങ്ങിയ മുദ്രാ വാക്യങ്ങളുയര്‍ത്തിയായിരുന്നു സമരം.
സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ കടലാസില്‍ മാത്രം ഒതുങ്ങുകയാണെന്നും പുനരധി വാസം എത്രയും വേഗം നടപ്പാക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ എട്ടിനാണ് ദുരന്ത ഭൂമിയില്‍ പന്തല്‍ കെട്ടി സമരം ആരംഭിച്ചത്. ദുരന്തബാധിതരും പ്രദേശവാസികളുമായ നിരവധിയാളുകള്‍ സമരത്തില്‍ പങ്കുചേര്‍ന്നു. സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ പി.പി സുഗതന്‍, വി.എസ് ജോയി, സി.എച്ച് ഇഖ്ബാല്‍, സി.ആര്‍ പ്രകാശ്, അഡ്വ. ടി.കെ അശോക് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈകിട്ട് മൂന്നോടെ സമരം അവസാനിപ്പിച്ചു.

ഓഗസ്റ്റ് എട്ടിനു രാത്രി എട്ടിനാണ് കവളപ്പാറയിലെ മുത്തപ്പൻകുന്നിൽ ഉരുൾപ്പൊട്ടലുണ്ടായത്. 59 ആളുകളും 42 വീടുകളും മണ്ണിനടിയിലായി. ഒൻപതിനു രാവിലെ 11-നാണ് അഗ്‌നിരക്ഷാസേനക്ക് സ്ഥലത്തെത്താൻ സാധിച്ചത്. ഉച്ചയ്ക്ക് 12.30-ന് നാലുവയസ്സുകാരി അനഘയെ മണ്ണിനടിയിൽനിന്ന് കണ്ടെത്തിയെങ്കിലും ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. ആദ്യദിനം കണ്ടെത്തിയത് മൂന്നു മൃതദേഹങ്ങൾ. മണ്ണിനടിയിൽ അവശേഷിക്കുന്ന 11 പേർ ഇന്നും നാടിന്റെ നൊമ്പരമ…