സിനിമലോകത്ത് നിന്നും ആത്മീയതയിലേക്കു തിരിഞ്ഞു: കവിരാജ് ഇപ്പോൾ ക്ഷേത്ര പൂജാരിയാണ്

ആലപ്പുഴ: മലയാള സിനിമ- സീരിയൽ പ്രേമികൾക്ക് കവിരാജ് സുപരിജിതനാണ്. ഒരു പക്ഷേ കവിരാജ് എന്ന പേര് ഓർത്തില്ലെങ്കിലും ആളെ കണ്ടാൽ തിരിച്ചറിയാത്തവർ ഇല്ല. അഭിനയിച്ച സിനിമകളിൽ മിക്കതും കോളെജ് വിദ്യാർത്ഥിയായി. നെ​ഗറ്റീവും പോസിറ്റുവമായുള്ള ധാരാളം കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നിറം’ മുതൽ അൻപതോളം സിനിമകളിൽ ആണ് കവിരാജ് വേഷമിട്ടത്. പക്ഷേ താരം ഇപ്പോൾ സിനിമ ജീവിതത്തിൽ ഇല്ല. തീർത്തും ആത്മീയതിലേക്ക് തിരിഞ്ഞു. ആലപ്പുഴ കളർകോട് മാപ്രംപള്ളി ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയായാണ് താരം ഇപ്പോൾ.

കവിരാജിന്റെ ചെറുപ്പത്തിൽ തന്നെ അച്ഛൻ കാൻസർ ബാധിച്ചു മരിച്ചു. തുടർന്ന് ജീവിതം വഴിമുട്ടിയ അവസ്ഥയിലായി. അമ്മ സരസ്വതി അമ്മാളും 5 സഹോദരങ്ങളും അടങ്ങിയ കുടുംബം. 10ാം ക്ലാസിൽ എത്തിയതോടെ സ്വർണപ്പണി. ഈ സമയത്താണ് നാടുവിട്ട് കോടമ്പക്കത്ത് എത്തിയത്. യാദൃച്ഛികമായി ഒരു സുഹൃത്തിനെ കണ്ടുമുട്ടുകയും അയാൾക്കൊപ്പം എത്തിയത് ഹൈദരാബാദിലെ നൃത്തപഠനകേന്ദ്രത്തിൽ നൃത്തം പഠിച്ചു. പിന്നീട് ജൂനിയർ ആർട്ടിസ്റ്റായി. നിറത്തിനു ശേഷം കല്യാണരാമൻ, തെങ്കാശിപ്പട്ടണം, കുഞ്ഞിക്കൂനൻ, രണ്ടാംഭാവം, മഴത്തുള്ളിക്കിലുക്കം തുടങ്ങി ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമായി.

Loading...

പ്രമുഖ ചാനൽ പരമ്പരകളിൽ വില്ലനും നായകനുമായി നിറഞ്ഞു. ഇതിനിടെയാണ് കൊല്ലം സ്വദേശിനി അനുവിനെ വിവാഹം കഴിച്ചത്. ഇതിനിടയിൽ അമ്മയുടെ മരണം വല്ലാതെ തളർത്തി. അമ്മകൂടി ഈ ലോകത്ത് നിന്ന് പോയതോടെ പിന്നീട് ആത്മീയതയിലേക്കു തിരിഞ്ഞു. മന്ത്രങ്ങൾ പഠിച്ചുതുടങ്ങി. മകൻ ജനിച്ച് കുറച്ചുനാളയപ്പോഴേക്കും കവിരാജ് ആത്മീയതയിലേക്കു തിരിഞ്ഞത് ഭാര്യയ്ക്ക് ആശങ്കയായി. തുടർന്ന് വീട്ടുകാരെത്തി അനുവിനെ കൊണ്ടുപോയി. അങ്ങനെ ഒറ്റയ്ക്കായപ്പോൾ ഹിമാലയ യാത്ര തുടങ്ങ. ബദരീനാഥ് ക്ഷേത്രത്തിൽ ആ ആത്മീയ യാത്ര അവസാനിച്ചു. ഇവിടെനിന്ന് പുതിയ ജന്മമെടുക്കുകയാണെന്ന തോന്നൽ. ഉടൻ തന്നെ നാട്ടിലെത്തി ഭാര്യയെ വിളിച്ചു. പിന്നീട് ക്ഷേത്രപൂജകളിലും സപ്താഹങ്ങളിലും ഭാഗമായി. ജീവിതം ഇങ്ങനെയാണെങ്കിലും കലാജീവിതം കൈവിട്ടിട്ടില്ലെന്നും നല്ല വേഷങ്ങൾ കിട്ടിയാൽ അഭിനയത്തിലേക്കു തിരിച്ചെത്തുമെന്നും കവിരാജ് പറയുന്നു. ഈ പൂജാരിയുടെ മനസ്സിൽ എന്നും കലാകാരന് സ്ഥാനമുണ്ട്.