മാപ്പ് ‘കവിതഥ 2015’ ഏപ്രില്‍ 11-ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഫിലാഡല്‍ഫിയ: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ നേതൃത്വത്തില്‍ 2014-ല്‍ നടത്തിയ ‘കവിതഥ’ സാഹിത്യ കൂട്ടായ്മയുടെ രണ്ടാമതു സാഹിത്യ സമ്മേളനവും ചാക്കോ ശങ്കരത്തില്‍ അനുസ്മരണവും (കവിതഥ- 2015 ) ഏപ്രില്‍ 11-ന് ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 4 മണി വരെ മാപ്പ് ഐ.സി.സി സെന്ററില്‍ (MAP ICC,7733 Castor Avenue, Philadelphia, PA 19152 ) വെച്ച് നടത്തുന്നു.

സാഹിത്യ പ്രതിഭകളുടേയും സാഹിത്യസ്‌നേഹികളുടേയും ഈ കൂട്ടായ്മയില്‍ യൂണിവേഴ്‌സിറ്റി പ്രൊഫസ്സര്‍, ശാസ്ത്രജ്ഞന്‍, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തിയാര്‍ജ്ജിച്ച ഡോ. ജോയ് കുഞ്ഞാപ്പു ‘മലയാളം എന്റെ മാതൃഭാഷ- നിങ്ങളുടേയും’ എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കുന്നതാണ്. അതിനെ തുടര്‍ന്ന് കവിയരങ്ങും, കഥയരങ്ങും ഉണ്ടായിരിക്കുന്നതാണ്.

Loading...

ജനങ്ങളില്‍ വായനാശീലം വളര്‍ത്തിയെടുക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ചുവരുന്ന മാപ്പിന്റെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സമര്‍പ്പിക്കുവാനുള്ള അവസരവും, പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള പുസ്തകസ്റ്റാളുകളും ഉണ്ടാകും. ഈ കൂട്ടായ്മയുടെ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. മുന്‍കൂട്ടി സൃഷ്ടികള്‍ അയയ്ക്കാത്തവര്‍ക്ക് സൃഷ്ടികളുടെ കോപ്പിയുമായി അന്നേദിവസം വന്ന് കവിതയും കഥയും അവതരിപ്പിക്കാവുന്നതാണ്. ഈ സാഹിത്യ കൂട്ടായ്മയിലേക്ക് എല്ലാ സാഹിത്യ പ്രതിഭകളേയും, മലയാള ഭാഷാ സ്‌നേഹികളേയും സ്‌നേഹപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പരുകളില്‍ വിളിക്കുക: സാബു സ്‌കറിയ 267 980 7923 Email: [email protected] , സിജു ജോണ്‍ 267 496 2080 , ജോണ്‍സണ്‍ മാത്യു 215 740 9486, സോബി ഇട്ടി 267 888 1373, സോയ നായര്‍ 215 698 8205 Email: [email protected] . സോബി ഇട്ടി ഒരു വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചതാണിത്.