മഹാലക്ഷ്മി ജീവിതത്തിലെത്തിയതിന് ശേഷമുള്ള കാവ്യയുടെ ആദ്യ ജന്മദിനം വന്‍ ആഘോഷമാക്കാന്‍ കുടുംബം

ജീവിതത്തിലേക്ക് മകള്‍ മഹാലക്ഷ്മി വന്ന ശേഷമുള്ള കാവ്യയുടെ ആദ്യ ജന്‍മദിനം ആഘോഷമാക്കുകയാണ് കുടുംബം. ഇന്ന് കാവ്യയുടെ പിറന്നാള്‍ ദിനമാണ്. ബാലനടിയായി സിനിമയിലെത്തി, നായികാനിരയിലേക്കുയര്‍ന്ന്, വിലയേറിയ താരമായി വളര്‍ന്ന കാവ്യയുടെയും മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപിന്റെയും ആദ്യത്തെ കണ്‍മണിയാണ് മഹാലക്ഷ്മി. മകള്‍ പിറന്ന ശേഷമുള്ള കാവ്യയുടെ ആദ്യത്തെ ജന്‍മദിനം അതുകൊണ്ടു തന്നെ കുടുംബത്തിലും വലിയ ആഘോഷവും സന്തോഷവുമാണ് സമ്മാനിക്കുന്നത്. കഴിഞ്ഞ വര്‍ഷം പിറന്നാളിനൊപ്പമായാണ് കാവ്യ മാധവന്‍ ബേബി ഷവര്‍ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

2016 നവംബര്‍ 25നാണ് ദിലീപും കാവ്യ മാധവനും വിവാഹിതരായത്. വിജയദശമി ദിനത്തിലായിരുന്നു മഹാലക്ഷ്മിയുടെ ജനനം. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറിനില്‍ക്കുകയാണെങ്കിലും പൊതുപരിപാടികളിലും മറ്റും കാവ്യ എത്താറുണ്ട്.

Loading...

അടുത്തിടെ, ലാല്‍ ജോസിന്റെ മകളായ ഐറിന്റെ വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനായി കാവ്യ മാധവന്‍ എത്തിയിരുന്നു. കുഞ്ചാക്കോ ബോബന്റെ മകനായ ഇസഹാക്കിന്റെ മാമോദീസ ചടങ്ങില്‍ പങ്കെടുക്കാനും കാവ്യ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.