” ഞാൻ കാരണമാണ് ദിലീപിന്റെയും മഞ്ജുവിന്റെയും കുടുംബം തകർന്നതെന്ന് അവർ പറഞ്ഞിട്ടുണ്ടോ ? കാവ്യ മാധവന്‍.

ദിലീപ് മഞ്ജു വാര്യര്‍ വിവാഹമോചനത്തില്‍ തനിക്ക് പങ്കുണ്ട് എന്ന ആരോപണങ്ങള്‍ക്കുള്ള വ്യക്തമായ മറുപടിയുമായി കാവ്യ മാധവന്‍. വനിതയും കന്യകയും അടക്കമുള്ള മാസികകള്‍ക്കാണ് കാവ്യ അഭിമുഖം നല്‍കിയത്.

വിവാഹ ശേഷം, സിനിമയില്‍ നിന്നും വിട്ടു നിന്ന കാവ്യാ മാധവന്‍, മുന്‍ഭര്‍ത്താവ് നിശാല്‍ ചന്ദ്രയുമായുള്ള വിവാഹ മോചനത്തെ തുടര്‍ന്ന് സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന വാര്‍ത്ത മാധ്യമങ്ങള്‍ ആഘോഷിക്കുകയാണ്. അത് കൊണ്ട് തന്നെ ഒട്ടു മിക്ക മുന്‍നിര വനിതാ മാസികകളിലും കാവ്യമാധവന്‍ തന്നെയാണ് പ്രധാന ഉള്ളടക്കം. പുതിയ ചിത്രമായ ഷീ ടാക്‌സിയുടെയും ആകാശവാണിയുടെയും വിശേഷങ്ങള്‍ ഏറെയുണ്ട് എങ്കിലും ദിലീപ് മഞ്ജു വാര്യര്‍ വിവാഹമോചനത്തിന്റെ പ്രതിയെന്ന ആരോപണങ്ങളും കാവ്യയെ വിടാതെ പിന്തുടരുകയാണ്.

Loading...

കാവ്യകാരണമാണ് ദിലീപിന്റെയും മഞ്ജുവിന്റെയും കുടുംബം തകര്‍ന്നത് എന്ന ആരോപണം കാവ്യ ഒരിക്കലും നിഷേധിച്ചില്ലലോ?

ഞാന്‍ കാരണമാണ് കുടുംബം തകര്‍ന്നത് എന്ന് അവര്‍ രണ്ടുപേരും പറഞ്ഞോ? ഇല്ലല്ലോ? ഈ പ്രശ്‌നത്തില്‍ പെട്ട ആളുകള്‍ എന്റെ പേര് പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ പ്രതികരിക്കണം. ഏതെങ്കിലും വിശ്വസനീയമായ മാധ്യമങ്ങളില്‍ ഈ വാര്‍ത്ത വന്നു എങ്കില്‍ ഞാന്‍ മറുപടി പറയണം, അല്ലാതെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട് എന്ന് കരുതി ഞാന്‍ അഭിപ്രായം പറയേണ്ട കാര്യമെന്ത്?

എനിക്കറിയാം. കാവ്യ മിണ്ടിയോ എന്ന് ചോദിക്കുന്നവരുണ്ട്. ഈ വിഷയത്തെകുറിച്ച് മാത്രം സംസാരിക്കാനായി അഭിമുഖങ്ങള്‍ക്ക് വിളിച്ചവരുണ്ട്. പക്ഷെ ഞാന്‍ മിണ്ടിയില്ല, അതെനിക്ക് ഉത്തരമില്ലത്തത് കൊണ്ടോ, എന്റെ ഭാഗത്ത് ന്യായമില്ലത്തത് കൊണ്ടോ , ഞാന്‍ തെറ്റ് ചെയ്തത് കൊണ്ടോ അല്ല. ഞാന്‍ അതില്‍ അഭിപ്രായം പറയേണ്ട കാര്യമില്ലത്തത് കൊണ്ടാണ്. ഞാന്‍ വ്യക്തത കൊടുക്കേണ്ടത് അച്ഛനും അമ്മയ്ക്കുമാണ്. അവര്‍ക്കറിയാം ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന് എന്നും അവരുടെ നിഴലില്‍ നടക്കുന്ന എന്നെ അവര്‍ക്കറിയാം.

എങ്കില്‍, ഒരു നല്ല സുഹൃത്ത് എന്ന നിലയില്‍ കാവ്യയ്ക്ക് ഇടപെടാമായിരുന്നില്ലേ?

ബാവൂട്ടിയുടെ നാമത്തില്‍ മമ്മൂക്കയുടെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ഭാര്യയും ഭര്‍ത്താവും താമസിക്കുന്ന വീട്ടില്‍ പടച്ചോന്‍ വരച്ചൊരു വരയുണ്ട്. ആരും കാണാത്ത ഒരു വര. അതിനപ്പുറത്തേക്ക് നമ്മള്‍ ആരും കയറാന്‍ പാടില്ല.

ഇതിനിടയില്‍ കാവ്യയുടെ ചില സുഹൃത്തുക്കളും മറുകണ്ടം ചാടി ചതിച്ചില്ലേ എന്ന ചോദ്യത്തിന് കാവ്യയുടെ മറുപടി ഇങ്ങനെ …

ഞങ്ങള്‍ വടക്കുള്ളവര്‍ ഒരാളെ പരിചയപ്പെടുന്നതും സുഹൃത്താക്കുന്നതും ജീവിതകാലം മുഴുവനുമുള്ള ബന്ധം എന്ന നിലയ്ക്കാണ്. അതുകൊണ്ട് തന്നെ കുറെ കാലമെടുത്തു ആ ഷോക്കില്‍ നിന്നും തിരിച്ചുവരാന്‍.അല്ലെങ്കിലും ചിലരെ നമ്മുടെ ജീവിതത്തില്‍ നിന്നും വേരോടെ പിഴുതു കളയാന്‍ കുറ സമയമെടുക്കും. ഭാമ, രമ്യ, മൈഥിലി , അനന്യ എന്നിവരെല്ലാം എന്റെ നല്ല സുഹൃത്തുക്കളാണ്. എനിക്ക് തോന്നാറുണ്ട് ഈ ജനറേഷനിലെ കുട്ടികളാണ് നല്ല സുഹൃത്തുക്കള്‍ എന്ന്. കാരണം അവര്‍ തെറ്റ് കണ്ടാല്‍ തുറന്നടിച്ച് പറയും എന്നത് തന്നെ.