കാവ്യാ മാധവൻ നവമാധ്യമങ്ങൾക്കെതിരേ പോലീസിൽ പരാതി നല്കി,വിവാഹ ശേഷം അപമാനിച്ചു

കൊച്ചി: വിവാഹ ശേഷം തന്നെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതായി കാവ്യാ മാധവൻ. മാനസീകമായി പീഢിപ്പിക്കുകയും, അപമാനിക്കുകയും ചെയ്ത ഓൺലൈൻ സൈറ്റുകൾക്കെതിരേ നടപടി ആവശ്യപെട്ടാണ്‌ പരാതിൽ നല്കിയത്. 6 ഓൺലൈൻ സൈറ്റുകളുടെ പേരുകളും പരാതിയിൽ നല്കി. കൊച്ചി സിറ്റി പോലീസ് കമീഷണർക്ക് നേരിട്ട് പരാതി നല്കുകയായിരുന്നു. വിവാഹ ശേഷം കാവ്യക്കെതിരേ സമൂഹ മാധ്യമത്തിൽ വൻ അക്രമണം നടന്നിരുന്നു.

വിമർശനത്തേക്കാൾ ഉപരി പരിഹാസവും കളിയാക്കലും ആയിരുന്നു അധികവും. കാവ്യയുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജും ലക്ഷകണക്കിന്‌ ജനങ്ങൾ തെറിയെഴുതാനായി ഉപയോഗിച്ചതോടെ കാവ്യ ഫേസ്ബുക്കിൽ നിന്നും വിട്ടു നിന്നു. വിവാഹ ശേഷം തെറിയഭിഷേകം ഭയന്നെന്ന് പറയപ്പെടുന്നു സ്വന്തം ലൈക്ക് പേജ്ജ് പോലും കാവ്യ ഉപയോഗിക്കാൻ മടിക്കുകയാണ്‌. കാവ്യ നല്കിയ പരാതിയിൽ ഓൺലൈൻ മാധ്യമങ്ങൾ അടച്ചു പൂട്ടിക്കുമോ അതോ കാവ്യക്ക് നഷ്ടപരിഹാരം നല്കേണ്ടിവരുമോ?

Loading...