കായംകുളത്ത് രണ്ടരവയസുകാരിക്ക് ക്രൂര പീഡനം, 2പേര്‍ പിടിയില്‍

കായംകുളം പുതുപ്പള്ളിയില്‍ രണ്ടര വയസ്സുകാരിക്ക് ക്രൂര പീഡനം. സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മാതാപിതാക്കളുടെ പരാതിയിലാണ് ബന്ധുക്കളും അയല്‍ വാസികളുമായ രണ്ട് പേര്‍ പിടിയിലായത്. പുതുപ്പള്ളി സ്വദേശികളായ ബിപിന്‍ ,അഖില്‍ രാജ് എന്നിവരാണ് പിടിയിലായത്.

കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ ബാറ്ററി കയറ്റി. പ്രാകൃതമായ പീഡനമാണ് നടന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം.

Loading...

അയല്‍വാസികളായ പ്രതികള്‍ പതിവായി കുട്ടിയെ വീടുകളിലേക്ക് കൊണ്ടുപോകാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അവശനിലയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണ് പീഡന ശ്രമം വ്യക്തമായത്.