കൊച്ചി: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരേ ഉടനടി നടപടിയില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ. കെസിഎ ജനറൽ ബോഡി അംഗമായ ബിനീഷ് കണ്ണൂരിൽ നിന്നുള്ള പ്രതിനിധിയാണ്.
ജനറൽ ബോഡി അംഗമായ ബിനീഷിനെതിരേ പോലീസ് കേസെടുത്താൽ മാത്രം നടപടിയെടുക്കാൻ കഴിയില്ലെന്നാണ് കെസിഎ വിശദീകരണം. ബിനീഷിൻറെ അറസ്റ്റിന് പിന്നാലെയാണ് കെസിഎ നിലപാട് വ്യക്തമാക്കിയത്. ബിനീഷിനെ ജനറൽ ബോഡി അംഗത്വത്തിൽ നിന്ന് ഉടൻ മാറ്റില്ല.
വ്യാഴാഴ്ചയാണ് ചോദ്യം ചെയ്യാൻ ബംഗളൂരുവിലേക്ക് വിളിപ്പിച്ച ശേഷം ബിനീഷിനെ എൻഫോഴ്സ്മെൻറ് അറസ്റ്റ് ചെയ്തത്. പിന്നീട് കോടതിയിൽ ഹാജരാക്കിയ ബിനീഷിനെ നാല് ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു. ചോദ്യം ചെയ്യൽ ഇന്നും തുടരുകയാണ്
കേസ് എടുത്താൽ മാത്രം നടപടി എടുക്കാനാകില്ലെന്നാണ് ചട്ടമെന്നും സുപ്രീം കോടതി തീരുമാനിച്ച ബൈലോ ആണ് കെസിഎ യ്ക്കുള്ളതെന്നും കെസിഎ സെക്രട്ടറി പ്രതികരിച്ചു. ഇന്നലെയാണ് ബെംഗ്ളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. കേസിലെ രണ്ടാം പ്രതി മുഹമ്മദ് അനൂപിന്റെ സാമ്പത്തിക സ്രോതസ്സ് ബിനീഷാണെന്നു വ്യക്തമായ സാഹചര്യത്തിലായിരുന്നു അറസ്റ്റ്.