ദുരിതാശ്വാസ നിധിയിലേക്ക് കെ‌സി‌ബി‌സി ഒരു കോടി രൂപ നല്‍കി

തിരുവനന്തപുരം: പ്രളയക്കെടുതിയെ അതിജീവിക്കുന്ന കേരള സമൂഹത്തിന്റെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപയുടെ ധനസഹായവുമായി കേരള കത്തോലിക്ക മെത്രാന്‍ സമിതി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് കെ‌സി‌ബി‌സി ഒരു കോടി രൂപ സംഭാവനയായി നൽകിയത്. ഇന്ന്‍ ഉച്ചക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയ കെസിബിസി പ്രസിഡന്‍റും തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പുമായ ഡോ. സൂസപാക്യം മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടാണ് തുക കൈമാറിയത്.

സംസ്ഥാന സർക്കാർ നടത്തുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളോട് കത്തോലിക്ക സഭക്കുള്ള ഐക്യദാർഢ്യമാണ് പ്രകടിപ്പിക്കുന്നതെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. ദേശീയ മെത്രാന്‍ സമിതിയുടെ സാമൂഹ്യ ശുശ്രൂഷാ വിഭാഗമായ കാരിത്താസ് ഇന്ത്യ വഴി ദുരിതബാധിതർക്കുള്ള പ്രത്യേക ദുരിതാശ്വാസ പദ്ധതികൾ കേരളത്തില്‍ നടപ്പാക്കുന്നുണ്ടെന്നും ആർച്ച്ബിഷപ്പ് മുഖ്യമന്ത്രിയെ അറിയിച്ചു. നേരത്തെ സീറോ മലങ്കര കത്തോലിക്ക സഭ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിന്നു.

Loading...