
ന്യൂ ജേഴ്സി: കേരളാ എഞ്ചിനിയറിംഗ് ഗ്രാജുവേറ്റ്‌സ് അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റ് അമേരിക്ക (കെഇഎഎൻ -2016) ഉത്ഘാടനവും, എൻജെ മേഖലാ സമ്മേളനവും റോഷേൽ പാർക്കിലെ റമദാ ഇന്നിൽ മെയ് 21-ന് നടന്നു. എൻജെ ബോർഡ് ഓഫ് പബ്ലിക് യൂട്ടിലിറ്റീസ് കമ്മീഷണർ ബഹു. ഉപേന്ദ്ര ചിവക്കുള മുഖ്യാതിഥിയായിരുന്നു. മനേഷ് നായർ (ഡയറക്ടർ – ഗ്ലോബൽ പാർട്ണർഷിപ്പ്‌സ് & ബിസിനസ് ഡെവലപ്‌മെന്റ് @അമേരിക്കൽ എക്‌സ്പ്രസ്), നേതൃത്വത്തെ കുറിച്ചും തോമസ് ജി മൊട്ടക്കൽ (സിഇഒ – ടോമർ കൺസ്ട്രക്ഷൻ ഗ്രൂപ്പ്) എഞ്ചിനിയറുടെ സാമൂഹ്യ പ്രതിബദ്ധത എന്ന വിഷയത്തിലും മുഖ്യ പ്രഭാഷണം നടത്തി. ലീഡർഷിപ് കോഷന്റ് (നേതൃത്വ സിദ്ധിമാനം) എന്ന വിഷയത്തെ കുറിച്ച് സംസാരിച്ച മനേഷ് നായർ ഒരു സ്ഥാപനത്തിന്റെ ഉയരങ്ങളിൽ എത്തുന്നതിന് ഒരാൾ തന്റെ ശൃംഖലകൾ വിപുലീകരിക്കേണ്ടതിന്റെയും ‘സാമൂഹിക മൂലധനം’ സൃഷ്ടിക്കേണ്ടുന്നതിന്റെയും പ്രാധാന്യത്തെ കുറിച്ച് വിശദീകരിക്കുകയുണ്ടായി. ഒരു എഞ്ചിനിയർ സമൂഹത്തോട് നിർവഹിക്കേണ്ട ഉത്തരവാദിത്തങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് തോമസ് മൊട്ടക്കൽ പ്രതിപാദിച്ചു. കെഇഎൻ ജനറൽ സെക്രട്ടറി മനോജ് ജോൺ മുഖ്യ പ്രഭാഷകരെ സദസ്സിന് പരിചയപ്പെടുത്തി.
തുടർന്ന് പരിപാടിയുടെ സ്‌പോൺസർ കൂടിയായ ചെറുമറ്റത്തിൽ ഡവലപ്പേഴ്‌സ് ആന്റ് ബിൽഡേഴ്‌സിലെ രാജേഷ് മാത്യുവിന്റെ പ്രസന്റേഷൻ നടന്നു. കേരളത്തിലെ തങ്ങളുടെ ‘ഗ്രീൻ നെസ്റ്റ് പ്രോജക്ടിൽ’ പാരിസ്ഥിതികമായുള്ള സുസ്ഥിര രൂപകൽപന എങ്ങനെയാണ് നടപ്പാക്കിയിരിക്കുന്നതെന്നു വിശദീകരിച്ചു. തുടർന്നു നടന്ന സംരംഭക നേതൃത്വത്തെ പറ്റിയുള്ള പാനൽ ചർച്ച ആരുൺ ഗോപാലകൃഷ്ണൻ മോഡറേറ്റ് ചെയ്തു. (ഒരു പ്രൊഫഷണൽ എംസീ ആയ അരുൺ കേരളത്തിൽ ഏഷ്യാനെറ്റിനും കൈരളി ടിവിക്കും യുഎസിൽ പ്രവാസി ചാനലിനും വേണ്ടി വിവിധ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇൻഡോ-അമേരിക്കൻ പ്രസ് ക്ലബിന്റെ ദേശീയ എക്‌സിക്യൂട്ടീവ് അംഗ് കൂടിയാണ് അരുൺ). ഇതിൽ പങ്കെടുത്തവർ ഇവരൊക്കെയാണ്: ഡോ.ആദം പി. ധവാൻ – എൻ.ജെ.ഐ.ടി-ലെ അണ്ടർഗ്രാജുവേറ്റ് റിസർച്ച് ആന്റ് ഇന്നോവേഷന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും റിസർച്ച് വൈസ് പ്രൊവോസ്റ്റ്, ഇലക്ട്രിക്കൽ & കംപ്യൂട്ടർ എഞ്ചിനിയറിംഗ് പ്രശസ്ത പ്രൊഫസറും സുരേന്ദ്ര തിവാരി – എനർജി ഇൻഡസ്ട്രി എക്‌സിക്യൂട്ടീവ്. വിവിധ രാജ്യങ്ങളിൽ ഊർജ-പെട്രോകെമിക്കൽ വ്യവസായ രംഗത്ത് വിപുലമായ ബിസിനസ് ഡവലപ്‌മെന്റ് – ബിസിനസ് മാനേജ്‌മെന്റ് അനുഭവ പരിചയമുള്ള വ്യക്തി. ഡോ. രഘു മേനോൻ – സംരംഭകൻ, എക്‌സ്പ്രസ് ലെൻഡിങ് പ്രസിഡന്റും സി.ഇ.ഒയും രഞ്ജി കെ മാത്യു – വെസ്റ്റ് പോയിന്റിൽ യുണൈറ്റഡ് സ്‌റ്റേറ്റ് മിലിട്ടറി അക്കാദമിയിൽ ഓപറേഷൻസ് ആന്റ് മെയിന്റനൻസ് വിഭാഗം ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ; ട്രിപ്പിൾ ഐ ഗ്ലോബൽ ഡയറക്ടർ.
അക്കാദമിക ലോകം, കോർപൊറേറ്റ് ലീഡർഷിപ്പ്, സംരംഭകർ തുടങ്ങിയ മേഖലകളിൽ നിന്നുള്ള വിദഗ്ധർ സംഗമിച്ച പാനൽ ചർച്ചകൾ വിജ്ഞാനപ്രദമായിരുന്നു. ഒപ്പം സംരംഭക നേതൃത്വത്തെ കുറിച്ച് കോർപറേറ്റ് തലവന്മാർ, വിദ്യാഭ്യാസ വിചക്ഷണന്മാർ, സംരംഭകർ തുടങ്ങിയവരുടെ വ്യത്യസ്ത വീക്ഷണങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. ഒൻപതു മുതൽ അഞ്ചുവരെ ജോലിയെടുക്കുന്ന ഇന്ത്യൻ അമേരിക്കൽ എഞ്ചിനിയർമാർക്ക് സ്റ്റാർട്ട്-അപ്പുകളും സംരംഭകത്വവും ഉപയോഗിച്ച് എങ്ങനെ വിജയം കൊയ്യാമെന്ന് പാനൽ ചർച്ച ചെയ്തു. എന്താണ് അറിയേണ്ടത്, എന്താണ് അറിയേണ്ടാത്തത്, ഒപ്പം തങ്ങളുടെ ദൈനംദിന ജോലിയിൽ പ്രയോഗിക്കാവുന്ന വിവിധ സംരംഭക നേതൃത്വ രീതികൾ തുടങ്ങിയവയും ചർച്ച ചെയ്യുകയുണ്ടായി. പാനൽ ചർച്ചയെ തുടർന്ന് എൻജെ മേഖലാ സമ്മേളനം നടന്നു. സമ്മേളനത്തിൽ സംസാരിച്ച കെ.ഇ.എ.എൻ പ്രസിഡന്റ് അജിത് ചിറയിൽ, ഇന്നത്തെ ലോകത്ത് ക്രോസ് ഫങ്ഷണൽ നെറ്റ് വർക്കിങ്ങും പാർട്ണർഷിപ്പും എത്രത്തോളം പ്രാധാന്യമർഹിക്കുന്നതാണെന്ന കാര്യം ആവർത്തിക്കുകയുണ്ടായി. മെഡിക്കൽ ഫീൽഡും കംപ്യൂട്ടർ എഞ്ചിനിയറങ്ങിന്റെയും പാർട്ണർഷിപ്പിൽ ഉയർന്നുവരുന്ന അവസരങ്ങളെ കുറിച്ചും അദ്ദേഹം പറഞ്ഞു. സ്‌കൂൾ കുട്ടികൾക്ക് ‘കരിയർ അവസരങ്ങളേയും സാധ്യതയുടെ കലയേയും’ കുറിച്ച് മാർഗനിർദ്ദേശം നൽകുന്നതിനും ഇന്ത്യയിൽ നിന്നുള്ള പ്രൊഫസർമാർക്ക് വളർന്നു വരുന്ന മേഖലകളേയും തൊഴിലവസരങ്ങളേയും കുറിച്ച് വിവരങ്ങൾ നൽകുന്നതിനും കെ.ഇഎ.എൻ ഈ വർഷം പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ യോഗ്യരായ വിദ്യാർത്ഥികൾക്ക് എഞ്ചിനിയറിങ് പഠനം നടത്തുന്നതിന് സ്‌പോൺസർ ചെയ്യുന്ന പരിപാടി കെ.ഇ.എൻ തുടരും. ഓൺലൈൻ സോഷ്യൽ മീഡിയയിൽ നിന്നു വ്യത്യസ്തമായുള്ള സാമൂഹിക സമ്പർക്കത്തിന്റെ പ്രാധാന്യത്തെ കുറിച്ച് മുഖ്യാതിഥി ഉപേന്ദ്ര ചിവക്കുളവിശദീകരിച്ചു. ആളുകൾ പുതിയ പന്ഥാവുകൾ തേടണം. തോൽവിയെ കുറിച്ച് ആശങ്കാകുലരാവരുത്. നിങ്ങൾ അറിയുന്ന കാര്യങ്ങളെ പ്രയോഗത്തിൽ എത്തിക്കാനുള്ള ഭാവന ഉണ്ടായിരിക്കണം, അദ്ദേഹം പറഞ്ഞു. ശക്തിക്കും വിജയത്തിനും ഒപ്പമെത്തുന്ന ഉത്തരവാദിത്തത്തെ കുറിച്ചായിരുന്നു ബോർഡ് ഓഫ് ട്രസ്റ്റി ചെയർ പേഴ്‌സൺ പ്രീതാ നമ്പ്യാർ സംസാരിച്ചത്. സമൂഹത്തിലേക്ക് തിരികെ നൽകാനുള്ള ഒരു താൽപര്യം കൂടി നമുക്കുണ്ടായിരിക്കണമെന്ന് പ്രീത ഓർമ്മപ്പെടുത്തി. പരിപാടിയുടെ സ്‌പോൺസർ, മുഖ്യാതിഥി, മുഖ്യ പ്രഭാഷകർ, പാനലിസ്റ്റുകൾ എന്നിവർക്ക് കെ.ഇ.എ.എന്നിന്റെ വിവിധ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ പ്രശംസാപത്രങ്ങൾ സമ്മാനിച്ചു. അത്താഴ വിരുന്നും സിജി ആനന്ദ്, ജിനു ജേക്കബ് എന്നിവരുടെ സംഗീത വിരുന്നുമായി പരിപാടി സമാപിച്ചു. വിനോദ പരിപാടികളുടെ സംഘാടനം റജിമോൻ അബ്രഹാമും പരിപാടിയുടെ ആസൂത്രണം റോഷ്‌നി രവിയും നിർവഹിച്ചു.
പരിപാടിയുടെ സ്‌പോൺസർ, മുഖ്യാതിഥി, അതിഥി പ്രഭാഷകർ, പങ്കെടുത്തവർ എന്നിവർക്ക് കെ.ഇഎഎൻ ന്യൂജഴ്‌സി വൈസ് പ്രസിഡന്റ് നീനാ സുധീർ കൃതജ്ഞത അറിയിച്ചു. കേരളത്തിൽ നിന്നുള്ള എഞ്ചിനിയർമാരുടെ സമുന്നത സംഘടനയായ കെ.ഇ.എ.എന്നിന് നോർത്ത് ഈസ്റ്റ് യുഎസ്എ-യിൽ 400 അംഗങ്ങളുണ്ട്. എഞ്ചിനിയറിംഗ് സമൂഹത്തിന്റെ പൊതുവായ ക്ഷേമത്തിനമായി ആശയങ്ങൾ പങ്കുവയ്ക്കുന്ന കെഇഎഎൻ സാമ്പത്തികമായും പ്രൊഫഷണലായും അർഹരായ എഞ്ചിനിയറിംഗ് വിദ്യാർത്ഥികൾക്ക് സഹായം നൽകുകയും ചെയ്യുന്നുണ്ട്. 501 (സി) (3) പ്രകാരം നികുതിപരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള സംഘടനയാണ് കെഇഎഎൻ. വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾ സ്‌പോൺസർ ചെയ്യാൻ താൽപര്യമുള്ളവർ ദയവായി താഴെ കൊടുത്തിരിക്കുന്ന നമ്പരിൽ ബന്ധപ്പെടുക. അജിത് ചിറയിൽ (പ്രസിഡന്റ്- 609-532-4007), മനോജ് ജോൺ (ജനറൽ സെക്രട്ടറി – 917-841-9043), ലിസി ഫിലിപ്പ് (ട്രഷറർ – 845-642-6206).