പുതിയ സാരഥികളുമായി കീന്‍ പത്താം വര്‍ഷത്തിലേക്ക് – ജയ്‌സണ്‍ അലക്‌സ്

ന്യൂജേഴ്‌സി: പ്രൊഫഷണലിസത്തിലൂന്നിയ ജനോപകാര പ്രവര്‍ത്തിയുടെ പാതയിലൂടെ കേരള എന്‍ജീയേഴ്‌സ് അസോസിയേഷന്‍ (കീന്‍) പത്തുവര്‍ഷം പിന്നിടുന്നു. വൈവിധ്യമാര്‍ന്ന കര്‍മ്മപരിപാടികളുടെ പട്ടികയുമായി പുതിയ ഭാരവാഹികള്‍ ഫെബ്രുവരി 10-ന് ന്യൂയോര്‍ക്കില്‍ സ്ഥാനമേറ്റു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ കെ.ജെ. ഗ്രിഗറി ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞാ വാക്യങ്ങള്‍ പുതിയ പ്രസിഡന്റ് കോശി പ്രകാശിനൊപ്പം ഏറ്റുചൊല്ലിക്കൊണ്ടായിരുന്നു പുതിയ സമിതി സ്ഥാനമേറ്റത്.

മുന്‍ ജനറല്‍ സെക്രട്ടറി, വിവിധ കമ്മിറ്റിയംഗങ്ങളുടെ ചെയര്‍മാന്‍ എന്നിങ്ങനെ കീനിന്റെ ആരംഭം മുതല്‍ നേതൃനിരയില്‍ ഉള്ള വ്യക്തിയാണ് പുതിയ പ്രസിഡന്റ് കോശി. വിവിധ തുറകളില്‍, പ്രത്യേകിച്ച് ന്യൂജേഴ്‌സിയിലെ സാമൂഹ്യ, സാംസ്കാരിക, കലാ രംഗങ്ങളില്‍ പ്രശോഭിതനായി നില്‍ക്കുന്ന വ്യക്തിയാണ് പുതിയ ജനറല്‍ സെക്രട്ടറി റെജിമോന്‍ ഏബ്രഹാം. ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട നീന സുധീറും, വൈസ് പ്രസിഡന്റ് ഷാജി കുര്യാക്കോസും വര്‍ഷങ്ങളായി കീനിനെ മുന്‍നിരയില്‍ നിന്നു നയിച്ചുകൊണ്ടിരിക്കുന്നവരാണ്. സ്ഥാനാരോഹണ ചടങ്ങില്‍ മുന്‍ പ്രസിഡന്റുമാരായ എല്‍ദോ പോള്‍, അജിത് ചിറയില്‍, ജയ്‌സണ്‍ അലക്‌സ്, ഫിലിപ്പോസ് ഫിലിപ്പ്, പ്രീതാ നമ്പ്യാര്‍ എന്നിവര്‍ പങ്കെടുക്കുകയും പുതിയ സമിതിക്ക് ആശംസകള്‍ നേരുകയും ചെയ്തു. പത്തു വര്‍ഷത്തെ നേതൃത്വനിര ഒരേ വേദിയില്‍ ഒന്നിച്ചുചേര്‍ന്നു ദശാബ്ദി ആഘോഷങ്ങള്‍ക്കു കുടക്കംകുറിച്ചു.

മുന്‍ പ്രസിഡന്റുമാരെ കൂടാതെ കീനിന്റെ നേതൃത്വനിരയില്‍ പ്രവര്‍ത്തിച്ച പലരും സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. ഇവര്‍ ഒന്നുചേര്‍ന്നു പുതിയ സമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട മറ്റംഗങ്ങളായ സോജിമോന്‍ ജയിംസ്, ദീപു വര്‍ഗീസ്, നോബിള്‍ വര്‍ഗീസ്, മെറി ജേക്കബ്, മനോജ് ജോണ്‍, ജോഫി മാത്യു, മനോജ് അലക്‌സ്, ലിസ്സി ഫിലിപ്പ്, ജേക്കബ് ഫിലിപ്പ്, ബിജു ജോണ്‍, ജയിന്‍ അലക്‌സാണ്ടര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കീന്‍ ഫാമിലി കോണ്‍ഫറന്‍സ് ഈവര്‍ഷം തുടങ്ങിവയ്ക്കുവാന്‍ കമ്മിറ്റി തീരുമാനിച്ചു. ഏപ്രില്‍ മാസത്തില്‍ തുടങ്ങുന്ന റീജിയണല്‍ മീറ്റിംഗുകള്‍ ഒക്‌ടോബറിലെ ദശാബ്ദി ആഘോഷങ്ങള്‍ക്കു മുന്നോടിയായി നടന്നിരിക്കും. നോര്‍ത്ത് ഈസ്റ്റ് അമേരിക്കയിലെ എല്ലാ എന്‍ജിനീയേഴ്‌സിനേയും കീനിന്റെ പ്രൊഫഷണല്‍ വേദിയിലേക്ക് കമ്മിറ്റി സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.keanusa.org

Picture2

Picture

Picture3

Top