കേഡല്‍ ജീന്‍സണ്‍ രാജ ഊളമ്പാറയില്‍ ; ജിന്‍സന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…

വട്ടിയൂര്‍ക്കാവ്: കൊലപാതകക്കേസില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞുവരുന്ന കേഡല്‍ ജീന്‍സണ്‍ രാജയെ ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് കേഡലിനെ മാനസികാരോഗ്യ കേന്ദ്രത്തിലെ പുരുഷ ഫോറന്‍സിക് വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

ജയിലില്‍ ജിന്‍സനെ പരിശോധിച്ച ഡോക്ടര്‍ ഇയാളുടെ മാനസികനിലയ്ക്ക് കാര്യമായ കുഴപ്പമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനമെടുത്തത്.

ഉറക്കത്തിനിടെ ആഹാരം ശ്വാസകോശത്തിലെത്തി ഗുരുതരാവസ്ഥയില്‍ ദീര്‍ഘനാള്‍ കേഡല്‍ തിരുവനന്തപുരം മെഡിക്കല്‍ കോേളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. അതിനുശേഷം തിരികെ സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ട് മൂന്നുമാസം പിന്നിട്ടു. അതിനിടെയാണ് മാനസികപ്രശ്‌നം കണ്ടതിനെത്തുടര്‍ന്ന് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുന്നത്.

Top