ഞാന്‍ കാരണം ദിലീപേട്ടന്‍ ഉള്‍പ്പെടെയുളളവര്‍ ബുദ്ധിമുട്ടി,പ്രണയത്തെക്കുറിച്ച് മനസ്സ് തുറന്ന് കീര്‍ത്തി സുരേഷ്

അനശ്വര നായിക സാവിത്രിയുടെ ജീവിത കഥ പറഞ്ഞ ‘മഹാനടി’ക്ക് ശേഷം താര മൂല്യം കുത്തനെ ഉയര്‍ന്ന നടിയാണ് കീര്‍ത്തി സുരേഷ്.താരം ദേശീയ അവാര്‍ഡ് നേടിയതിന്റെ സന്തോഷത്തിലാണ്.അതേസമയം താന്‍ സിനിമയിലേക്ക് വന്നപ്പോള്‍ തന്നെ കളിയാക്കിക്കൊണ്ട് ഒരുപാട് ട്രോളുകള്‍ ഇറങ്ങിയിരുന്നുവെന്നും മനസിനെ അത് ഒരുപാട് വേദനിപ്പിച്ചുവെന്നും കീര്‍ത്തി പറഞ്ഞു.

മലയാള സിനിമയില്‍നിന്നും അവസരങ്ങള്‍ കുറഞ്ഞതിനാലാണ് അന്യഭാഷ സിനിമകള്‍ തിരഞ്ഞെടുത്തതെന്നും കീര്‍ത്തി അഭിമുഖത്തില്‍ വ്യക്തമാക്കി.എന്നാല്‍ ഇപ്പോള്‍ ഒരുപാട് സിനിമകള്‍ മലയാളത്തില്‍നിന്നും വരുന്നുണ്ടെന്നും നല്ലത് നോക്കി തിരഞ്ഞെടുക്കുമെന്നും കീര്‍ത്തി അഭിപ്രായപ്പെട്ടു.

Loading...

അതേസമയം ജീവിതപങ്കാളിയെക്കുറിച്ച് ചോദിച്ചപ്പോള്‍ കീര്‍ത്തി അഭിപ്രായപ്പെട്ടത് കുടുംബം നന്നായി നോക്കുന്ന ആളായിരിക്കണമെന്നാണ്. ഇതുവരെ പ്രണയിച്ചിട്ടില്ലെന്നും പ്രണയിച്ചു വിവാഹം കഴിക്കുന്നതിനോട് ഇഷ്ടക്കേടൊന്നുമില്ല എന്നും താരം പറഞ്ഞു. തന്റെ അച്ഛന്റെയും അമ്മയുടെയും പ്രണയവിവാഹമായിരുന്നുവെന്നും എന്നെ സംബന്ധിച്ച് ഇനിയും സമയമുണ്ടല്ലോ, നോക്കാം എന്നായിരുന്നു കീര്‍ത്തിയുടെ മറുപടി.

റിങ് മാസ്റ്റര്‍ എന്ന സിനിമ ചെയ്തപ്പോള്‍ തനിക്ക് വിഷമം നേരിടേണ്ടി വന്നെന്നും കീര്‍ത്തി പറഞ്ഞു.അതിനുകാരണവും നടി പറഞ്ഞു.ആ സിനിമയില്‍ അന്ധ നായികയായിരുന്നു. അതുകൊണ്ട് തന്നെ അഭിനയിക്കാന്‍ വലിയ പ്രയാസമുണ്ടായിരുന്നു. മാത്രമല്ല തന്റെ തുടക്ക സമയം കൂടിയായിരുന്നു അത്. ആ കഥാപാത്രമാകാന്‍ കുറേ സമയമെടുത്തുവെന്നും അത് തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും പലപ്പോഴും ഡയലോഗുകള്‍ തെറ്റി, ഞാന്‍ കാരണം ദിലീപേട്ടന്‍ ഉള്‍പ്പെടെയുളളവര്‍ ബുദ്ധിമുട്ടി, കീര്‍ത്തി പറഞ്ഞു.