മഹാനടി എന്ന ചിത്രത്തിന് ശേഷം കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയ താരമാണ് കീര്‍ത്തി സുരേഷ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നേരത്തെ ഹന്‍സിക മോട്ടുവാണി, റായ് ലക്ഷ്മി തുടങ്ങിയവരുടെയൊക്കെ ശാരീരിക മാറ്റം ആരാധകരെ അതിശയിപ്പിച്ചിരുന്നു.
ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് കീര്‍ത്തി സുരേഷും എത്തിയിരിക്കുന്നത്. തടി കുറഞ്ഞ് അതി സുന്ദരിയായിരിക്കുന്നു കീര്‍ത്തി. ജിമ്മില്‍ നിന്നെടുക്കുന്ന സെല്‍ഫി ചിത്രം ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡയ പേജുകളിലും വൈറലായിക്കൊണ്ടിരിക്കു കയാണ്.
ഏതെങ്കിലു പുതിയ ചിത്രത്തിന് വേണ്ടിയായിരിക്കാം കീര്‍ത്തിയുടെ ഈ രൂപമാറ്റം എന്ന സംശയമാണ് ആരാധകര്‍ പ്രകടിപ്പിയ്ക്കുന്നത്. നിലവില്‍ മരയ്ക്കാര്‍ എന്ന മലയാള സിനിമയിലാണ് കീര്‍ത്തി അഭിനയിക്കുന്നത് ഈ ചിത്രത്തിന് വേണ്ടിയാണോ തടി കുറച്ചതെന്നും അറിയില്ല. കീര്‍ത്തി ഇപ്പോള്‍ ബോളിവുഡിലും ചേക്കേറാനൊരുങ്ങുകയാണ്. ഇനി അജയ് ദേവ്ഗണ്‍ നാകനായി എത്തുന്ന ബോളിവുഡ് ചിത്രത്തിന് വേണ്ടിയാവുമോ കീര്‍ത്തിയുടെ കഠിന പരിശ്രമം?